സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/അക്ഷരവൃക്ഷം/തിരച്ചിൽ

Schoolwiki സംരംഭത്തിൽ നിന്ന്
തിരച്ചിൽ

മധു തേടി അലയുന്ന ശലഭത്തിലും...
മഴയെ കാക്കുന്ന പുഴകളിലും...
ഒരു തുള്ളി നീരിനായി ദൂരങ്ങൾ താണ്ടുന്ന
പാവമാം പക്ഷിതൻ ചെറുചുണ്ടിലും...
വാനിനെ ചെന്നൊന്ന് ചുംബിച്ച ;
ഇന്നു മണ്ണിനെ ചുംബിച്ചിടും -
മലകൾ തൻ നോവിലും...
തിരയുന്നു രാവും പകലുമൊരുപോലെ -
നിൻ രൂപമൊരു നോക്ക് കാണുവാനായി...
ശ്രവിച്ചു ഞാൻ നിൻ ശോഭ പണ്ടൊരിക്കൽ -
ഇന്നു കാണുവാൻ എങ്ങു ഞാനലഞ്ഞു.
കാണുമോ ഞാൻ നിൻ മനോഹാരിത...
എങ്ങു ഞാൻ തിരയേണ്ടു നിൻ ചാരുത...
നശ്വരമോ പ്രകൃതിതൻ ശോഭ... ? -
നാശം വരുത്തിയോ മാനവർതൻ ആശ... ?
ഇനിയൊരു നാൾ വിരുന്നെത്തുമോ... -
പ്രകൃതിതൻ പുണ്യമാം രൂപത്തെ ദർശിക്കുവാൻ ?
മനുഷ്യർ തൻ ചുടലാം ആശകൾക്കായി...
കുരുതി കൊടുക്കണോ പ്രകൃതിയെ നാം... ?

അനർഘ കെ
8 J സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത