സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/ദുരിതക്കടലും കടന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ദുരിതക്കടലും കടന്ന്.....
        "ഇപ്പോൾ ഒരു ദുരിതക്കടലിലൂടെയാണ് നാം നീന്തിക്കൊണ്ടിരിക്കുന്നത്....." 
         ഈ വാർത്ത ഞാൻ ആദ്യം  അറിയുന്നത്  ഞാൻ രോഗശയ്യയിൽ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ്. ആരെയും കാണാനോ സംസാരിക്കാനോ ഡോക്ടർമാരോ നെയ്‌സുമാരോ അനുവദിക്കുന്നില്ല. ദിവസേന പല തവണ ഇഞ്ചക്ഷൻ എടുത്തുകൊണ്ടിരിക്കുന്നു. അപ്പോയൊന്നും ഇത്ര ശക്തകരമായിരുന്നില്ല ഈ കൊറോണ വൈറസ്. എന്റെ പനി പൂർണമായും ഭേദമായപ്പോൾ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കെത്തി. കുറച്ചു ദിവസത്തെ ക്ലാസ്സ്‌ മുടങ്ങിയിരുന്നു. അപ്പോഴാണ് പരീക്ഷകൾ നിർത്തിവെച്ചതും സ്കൂളുകൾ അടച്ചതും. അതിനു പിറ്റേ ദിവസം ഞാനും എന്റെ ചേച്ചിയും അമ്മയുടെ വീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ പോയി അതു കഴിഞ്ഞ പിറ്റേ ദിവസം കേരളത്തിലൊട്ടാകെ ലോക് ഡൌൺ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും അന്നുതന്നെ തിരിച്ചു പോയി. പക്ഷെ ഞാനും എന്റെ ചേച്ചിയും അമ്മയുടെ വീട്ടിൽ തന്നെയായിപ്പോയി. കുറേ ദിവസങ്ങൾ നീണ്ടു. വീട്ടിൽ തന്നെയിരുന്നിട്ടു  ബോറടിച്ചുതുടങ്ങി. പുറത്തിറങ്ങാൻ പറ്റുന്നില്ല. അതിന്റ കൂടെ കടുത്ത വേനൽ ചൂടും. ടീവി കണ്ടു കണ്ടു സമയം പോക്കും. എന്റെ അമ്മയുടെ വീട് ഒരു കുന്നിൻ പുറത്താണ്. അവിടെ വേനലായാൽ വെള്ളം കുറവായിരിക്കും അപ്പോൾ വെള്ളം അടുപ്പിക്കലാണ് പക്ഷെ ഇപ്പ്രാവശ്യം  ലോക്ക് ഡൌൺ  പ്രശ്നമായതു കൊണ്ട്  വണ്ടിക്കാർ വരുന്നില്ല. കാരണം നിരത്തുകളിൽ വാഹനങ്ങൾ ഓടുന്നില്ല എങ്കിലും അത്യാവശ്യ കാരെ മാത്രം പോലീസുകാർ വിടുന്നുണ്ട്. എനിക്കാണെങ്കിൽ അച്ഛനെയും അമ്മയെയും കാണാൻ തോന്നുന്നുണ്ട്. സാധാരണ വിഷു ആയാൽ  വൈകുന്നേരമാവാൻ കാത്തിരിക്കും. പടക്കം പൊട്ടിക്കാൻ. പക്ഷെ ഇത്തവണ വിഷു ആണെന്നെ തോന്നുന്നില്ല. ലോക് ഡൌൺ ഏപ്രിൽ പതിനാലു വരെ ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നീരുന്നു പിന്നെയാണ് ഞാൻ അറിഞ്ഞത് ലോക് ഡൌൺ മെയ്‌ മൂന്നുവരെ നീട്ടിയെന്ന് അപ്പോൾ എന്റെ സങ്കടം ഇരട്ടിയായി. ഇപ്പോൾ ഓൺലൈൻ വഴി ഓരോന്ന് നടക്കുന്നതുകൊണ്ട് മൊബൈൽ റീചാർജ് അങ്ങനെയങ് പോകുന്നുണ്ട്. ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് എന്തെന്നാൽ ഈസമയത് ജാതി മത ഭേത വ്യെത്യാസമില്ലാതെയാണ് പലരും സഹായിക്കുന്നത്. ഈ ലോക് ഡൌൺ എത്രയും പെട്ടെന്ന് അവസാനിക്കണം എന്ന ഒറ്റ പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. 
അന്മയ വി
3 A സേതുസീതാറാം എ.എൽ.പി. സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം