സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും
      ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അഭിലാഷ് .അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ എല്ലാവരും അസംബ്ലിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞു .അന്ന് ഒരു കുട്ടി മാത്രം അസംബ്ലിയിൽ പങ്കെടുത്തില്ല. പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് വരാത്തത് എന്ന് മനസ്സിലായി .ക്ലാസ് ലീഡർ അഭിലാഷ് മുരളിയുടെ അടുത്തുചെന്ന് ഇതിനെപ്പറ്റി ചോദിച്ചതും അധ്യാപകൻ ക്ലാസിൽ കടന്നു വന്നതും ഒരുമിച്ചായിരുന്നു .അഭിലാഷിനോട് ചോദിച്ചപ്പോൾ മുരളി മാത്രമാണ് വരാത്തതെന്ന് മറുപടി നൽകി .അധ്യാപകൻ മുരളിയോട് ചോദിച്ചു "എന്താ മുരളി ഇന്ന് അസംബ്ലിക്ക് വരാഞ്ഞത് "  മുരളി എന്താണ് പറയുന്നത് എന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയായി .വിദ്യാർഥികൾ എല്ലാം മുരളിക്ക് ഇന്ന് എന്തായാലും ശിക്ഷ കിട്ടും എന്നോർത്ത് പരസ്പരം ചിരിച്ചുകൊണ്ടിരുന്നു.

കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല .മുരളി നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് .അവന്റെ കൈയ്യക്ഷരം മനോഹരമായിരുന്നു കൂടാതെ എല്ലാ ഹോം വർക്കുകളും അവൻ ചെയ്യുമായിരുന്നു .ശുചിത്വത്തിന് കാര്യത്തിലും അവൻ മുൻപന്തിയിലായിരുന്നു .അതുകൊണ്ടുതന്നെ അവർ വെറുപ്പു പ്രകടമാക്കി കൊണ്ടിരുന്നു.

                   അധ്യാപകൻ പറഞ്ഞു" ആരു തെറ്റ് ചെയ്താലും ശിക്ഷ ലഭിക്കും അതിനുമുമ്പ് നീ വരാത്തത് എന്തായിരുന്നു എന്ന് പറയൂ ".  മുരളി മറുപടി പറഞ്ഞു "അസംബ്ലിആരംഭിക്കുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസ്സ് റൂമിൽ എത്തി. അപ്പോഴേക്കും എല്ലാവരുംപോയിരുന്നു .ഞാൻ നോക്കുമ്പോൾ ക്ലാസ്സ് വൃത്തിഹീനമായി കിടക്കുന്നു  . കീറിയ കടലാസ് കഷണങ്ങൾ ക്ലാസ് റൂം മുഴുവൻ പരന്നു കിടക്കുന്നു. ബെഞ്ചിലുംഡസ്കിൽഎല്ലായിടത്തുംപൊടിയും ഉണ്ടായിരുന്നു .    മൂലയിൽ     എല്ലാം ചിലന്തിവല ഉണ്ടായിരുന്നു . അടിച്ചു വാരിയിട്ടു ഇല്ലായിരുന്നു . ഞാനെങ്കിലും ഇത് ചെയ്യാം എന്ന് കരുതി " 

അവർക്ക് പകരം നീ ഒറ്റയ്ക്ക് എന്തിനാ ഇത് ചെയ്തതെന്ന് അദ്ധ്യാപകൻ ചോദിച്ചു .നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം എന്നു തോന്നി ."ശുചിത്വത്തിന് മഹത്വത്തെക്കുറിച്ച് സാർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പഠിച്ചാൽ എങ്ങനെ അറിവുണ്ടാകും .അതുപോലെ തന്നെയാണ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടത് വ്യക്തി ശുചിത്വം പാലിക്കേണ്ടതും "മുരളി പറഞ്ഞു .ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കും മുരളി പറഞ്ഞു നിർത്തി . അപ്പോൾ അധ്യാപകൻ പറഞ്ഞു "നീ ചെയ്തത് വളരെ നല്ല കാര്യമാണ്. ഇത് പോലെ ഓരോരുത്തരും ചെയ്താൽ നമ്മുടെ സ്കൂളും പരിസരവും ശുചിത്വമുള്ള താവും വൃത്തിയുള്ളതും. നിന്നെ ഞാൻ ശിക്ഷിക്കില്ല ." അധ്യാപകൻ അഭിമാനത്തോടെ മുരളിയെ നോക്കി എന്നിട്ട് വിദ്യാർത്ഥികളോട് ആയി പറഞ്ഞു കണ്ടില്ലേ മുരളിയുടെ ശുചിത്വ സംസ്കാരം . ഇതിൽനിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം 'ശുചിത്വം ഉണ്ടെങ്കിൽ അറിവും അതിനോടൊപ്പം ഉണ്ടാകും .സദുദ്ദേശത്തോടെ യുള്ള പ്രവർത്തികൾ പ്രശംസാർഹമാണ് '

വിസ്മയ.കെ.എസ്
3 സി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ