സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ശുചിത്വപാലനം സമൂഹനന്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപാലനം സമൂഹനന്മയ്ക്ക്

ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്നവർ തീർച്ചയായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം, കാരണം ഇത് കോവിഡ് കാലമാണ്. ലോകമെമ്പാടുമുള്ള മനുഷ്യർ കോവിഡിന്റെ ഭീതിയിലാണ്. കോവിഡിനെ തോല്പിക്കാൻ നമുക്ക് ചില മുൻകരുതലുകൽ‌ എടുക്കണം.അതിൽ ഒന്നാണ് ശുചിത്വം.ഒരാളുമായി സംബർക്കം പുലർത്തിയ ആൾ മറ്റൊരാളുമായി സംബർക്കത്തിൽഏർപ്പെടും മുമ്പ് കൈകൾ കഴുകി ശുചിത്വം പാലിക്കേണ്ടതാണ് അല്ലെങ്കിൽ അല്കഹോൾ അടങ്ങിയ സാനിട്ടൈസർ ഉപയോഗിച്ച് രോഗാണുകളെ നശിപ്പിക്കണം.ഒരു ചെറിയ വൈറസിന് നമ്മുടെ ജീവൻ വരെ ഇല്ലായ്മ ചെയ്യാൻ ആകും എന്ന് തെളിയിച്ച കാലമാണിത് .ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്നു ലോകമെമ്പാടും ഭീതിയിലാഴ്ത്തിയ ഈ വൈറസിനെ തോൽപ്പിക്കാൻ ശുചിത്വം അത്യാവശ്യമാണ്.കൈകൾ കഴുകിയത് കൊണ്ട് മാത്രം ശുചിത്വം പൂർണ്ണമാകുന്നില്ല വ്യക്തികൾ തമ്മിൽ അകലം പാലിച്ചും,പൊതുസ്ഥലങ്ങളിൽ മുഖാവരണം ഉപയോഗിച്ചും ശുചിത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. അനാവശ്യമായി മുഖത്ത് തൊടുന്നത് ഒഴിവാക്കണം.

ശുചിത്വം എന്നത് നാം ജീവിതഭാഗം ആക്കേണ്ട ഒന്നാണ്.മനുഷ്യജീവിതത്തിൽ ഒഴിച്ചുക്കൂടാനാകാത്ത ഒന്നാണ് വ്യക്തിശുചിത്വം.ഓരോ വ്യക്തിയും അവനവനുമായുള്ള ശുചിത്വം പാലിക്കേണ്ടതാണ്.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ശുചിത്വ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കും.ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം.മാനവരാശിക്ക് ഏറ്റവും പ്രധാനം വിശ്രമം ആണ്.ദിവസവും രണ്ടു നേരമെങ്കിലും കുളിക്കണം.പല്ലുകൾ രാവിലെയും രാത്രിയും തേയ്ക്കണം.മുടി വൃത്തിയായി കഴുകി ഒതുക്കി സൂക്ഷിക്ക്ണം. നഖങ്ങൾ വളർത്തുന്നത് നല്ലതല്ല. പകർച്ചവ്യാധികളെ തടയുനതിനായി നാം പരിസരശുചിത്വവും പകർച്ചവ്യാധികൾ പകരാതിരിക്കാനായി നാം സാമൂഹ്യശുചിത്വവും പാലിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം.പകർച്ചവ്യാധികൾ പിടിപ്പെട്ടാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.മാസ്ക് ധരിക്കുന്നതിലൂടെ വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയാനാകും.അനാവശ്യമായി വെള്ളം കെട്ടികിടക്കുന്നത് തടയുന്നതിലൂടെ കൊതുക് പരത്തുന്ന രോഗങ്ങൾ ഒഴിവാകാൻ സാധിക്കും.പ്രാധമിക ആവശ്യങ്ങൾക്ക് ശൗചാലയം ഉപയോഗിക്കുക.സമൂഹത്തിൽ അകലം പാലിച്ച് നിൽക്കണം.ആൾകൂട്ടത്തിൽ പോകരുത്.

കൊറോണ വൈറസ്‌ പരന്ന സാഹചര്യത്തിൽ നാം എല്ലാവരും ജാകരൂകരായി ഇരിക്കണം.സമൂഹത്തിൽ വ്യാജ വാർത്ത‍ പ്രജരിപ്പിക്കരുത്.നാം ഇപ്പോഴും എല്ലാ ഇടത്തും ശുചിത്വം പാലിക്കണം .കൊറോണയെ നാം ശുചിത്വത്തിലൂടെ നേരിടും.

അശ് വിൻ ലാൽ
10 a സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം

-