സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ഭൂമിതൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ രോദനം

ഭൂമിതൻ മൂല്യം
പലായനം! പലായനം!
ഭൂമിയിലൂടെ പലായനം!
മനുഷ്യൻ തൻ ധൃതിയിൽ
വിസ്മരിക്കുന്നു നിലനില്പ്.
മുറിച്ചു കളയും വൃക്ഷം,
ഇടിച്ചു കളയും കുന്ന്,
ചപ്പുചവറുകൾ എറിയും
ഭൂമിയിൽ മാനവർ.
 എന്തിനിങ്ങനെ ചെയ്യുക-
നീ, എന്തിനിങ്ങനെ
ദ്രോഹിക്കുന്നു ഭൂമിയെ......
ഭൂമിയെ നശിപ്പിക്കും
പ്രവൃത്തികൾ
ചെയ്യും മനുഷ്യാ നീ...
ഓർക്കുക ഈ-
 ഭൂമിയില്ലെങ്കിൽ
വായുവില്ലല്ലെങ്കിൽ,
വെള്ളമില്ലെങ്കിൽ,
വെളിച്ചമില്ലെങ്കിൽ,
നമ്മുടെ നിലനിൽപ്പുണ്ടോ
ഈ ഭൂമിയിൽ???
ദ്രോഹിക്കരുതേ നീ,
യാചിക്കയാണു ഞാൻ
കൊല്ലരുതേ നീ,
കരയുകയാണു ഞാൻ
ഭൂമിതൻ രോദനം,
ഭൂമിതൻ നിലവിളി,
ശ്രവിക്കുക നീ മർത്യാ.....
കേൾക്കുക നീ മർത്യാ....
 

മേരി അനീന
10 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത