സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും പരിസ്ഥിതിയും

ശുചിത്വം എന്നാൽ മനുഷ്യനിൽ കാണേണ്ട ഒരു നല്ല സ്വഭാവഗുണമാണ്.ഇവ രണ്ടു തരത്തിൽ ഉണ്ട്.വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും.ഇതു രണ്ടും മനുഷ്യനിൽ കാണേണ്ടവയാണ്.വ്യക്തിശുചിത്വത്തിലൂടെയും പരിസ്ഥിതിശുചിത്വത്തിലൂടെയും ഏതൊരു മനുഷ്യനും ഏതു രോഗത്തെയും പ്രതിരോധിക്കാം. മാലിന്യങ്ങൾ സംസ്കരികുകയും,പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ പുഴയിലും മറ്റും വലിച്ചെറിയുന്നതും,വയലുകൾ നിരത്തി കെട്ടിടങ്ങൾ നിർമിക്കുക എന്നിവ നിർത്തിയാൽ പരിസ്ഥിതിയുടെ സംതുലിതാവസ്ഥ നിലനിർത്താം. ഇപ്പോൾ നമ്മളെ സങ്കടത്തിൽ ആക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ് (കോവിഡ് 19). ഇതിനെ പ്രതിരോധിക്കാൻ ഡോക്ടർമാർ പറയുന്നത് വ്യക്തിശുചിത്വം പാലിക്കാനാണ്. വ്യക്തിശുചിത്വമാണ് രോഗപ്രതിരോധത്തിന്റെ ആദ്യ ചവിട്ടുപടി. വ്യക്തിശുചിത്വം കൊണ്ടുമാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല. വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ഉണ്ടെങ്കിലേ ഏതു രോഗത്തെയും പൂർണമായി പ്രതിരോധിക്കാൻ കഴിയുകയുള്ളു. അതിനാൽ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിച്ചു നമ്മളെ ആശങ്കയിലാഴ്ത്തുന്ന കൊറോണ എന്ന മഹാരോഗത്തെ പ്രതിരോധിക്കാം.

 അർച്ചന സജീവൻ 
5  എ സെന്റ് മേരീസ് യു പി സ്‌കൂൾ 
ഇരിക്കൂർ        ഉപജില്ല
  കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം