സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി     

ലോകത്തിലെ ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി അത് നഷ്ടപ്പെടുത്തിയാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണന്ന് നമ്മുടെ പരിസ്ഥിതി എന്നാൽ ഏറ്റവും പരിഷ്‌കൃതർ എന്നവകാശപ്പെടുന്നവരാണ് ഏറ്റവും അധികം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.പ്രകൃതയുടെ സന്തുലിത്തവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാൻ ആവില്ല.വനനശീകരണം,ജലമലിനീകരണം,കൃത്രിമ വളങ്ങൾ,കീടനാശിനികൾ, വ്യവസായങ്ങളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക്, അമിത ശബ്ദം, അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇവയെല്ലാം 'പരിസ്ഥിതിക്ക് ഹാന്ത വരുത്തുന്നു. ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനുഷ്യർ പലമാരക രോഗങ്ങളും വിളിച്ചു വരുത്തുന്നു.കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്.പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു. സ്വാർത്ഥ ലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു.വനങ്ങൾ നശിപ്പിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്നു. നമ്മുടെ പരിസഥിതി നമ്മൾ തന്നെയാണ് സംരക്ഷിക്കേണ്ടത്.അത് മലിനമാകാതെ നമ്മൾ ഓരോരുത്തരും സൂക്ഷിക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ നമുക്ക് ശുദ്ധവായു ശ്വസിക്കാനും മറ്റു രോഗങ്ങൾ വരാതെ ജീവിക്കാനും സാധിക്കുകയുള്ളൂ. മഴക്കാലമായാൽ നമ്മുടെ പരിസരത്ത് കെട്ടികിടക്കുന്ന ജലത്തിൽ നിന്നും കൊതുകുകൾ പെരുകുകയും ഇതുമൂലം ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ വരുകയും ചെയ്യുന്നു. അപ്പോൾ നാം ഓരോരുത്തരും അവരവരുടെ ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് തന്നെയല്ല ഇന്ന് ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികൾക്കും അത് നല്ലതാണ്. കാലാവസ്ഥയെ സംരക്ഷിക്കൂക എന്നുള്ളതാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെയും കീടനാശിനികളുടെ ഉപയോഗവും ഒഴിവാക്കി നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കണം.അതുപോലെ തന്നെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് മരങ്ങൾ മുറിക്കാതെ മരങ്ങൾ വച്ചുപിടിപ്പിക്കണം.അങ്ങനെ നമ്മളെ കഴിയുന്നതു പോലെ പരിസ്ഥിതി സംരക്ഷിക്കുക.

അലൻ ബിനോയി
  5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം