സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കള്ളനെ കുടുക്കിയ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളനെ കുടുക്കിയ രാജാവ്

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു ബുദ്ധിമാനായ രാജാവ് ഉണ്ടായിരുന്നു. ഒരു ദിവസം അന്യദേശത്തുനിന്നും ഒരു പെരുംകള്ളൻ രാജാവിന്റെ കൊട്ടാരത്തിൽ വന്നെത്തി. അവൻ രാജാവിനോട് ചോദിച്ചു പ്രഭോ എനിക്ക് എന്തെങ്കിലും ജോലി തന്ന് എന്നെ സഹായിക്കണം. അപ്പോൾ തന്നെ രാജാവിന് മനസിലായി ഇവനൊരു പെരുംകള്ളനാണെന്ന്. രാജാവ് അവനെ കൊട്ടാരത്തിന്റെ കാവൽക്കാരനായി ജോലി കൊടുത്തു. അന്ന് മുതൽ രാജാവ് അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ കുറെ നാളുകൾകഴിഞ്ഞപ്പോൾ അവന്റെ മനസിലുള്ള ദുഷ്ടചിന്തകൾ പിന്നെയും വന്നുതുടങ്ങി. അവൻ മനസ്സിൽ വിചാരിച്ചു നിലവറയിലുള്ള സ്വർണവും പണവുമെല്ലാം മോഷ്ടിച്ചുകൊണ്ടുപോകാമെന്ന്. കള്ളനു പിന്നെ അതിനെകുറിച്ചു മാത്രമായി ചിന്ത കള്ളന്റെ പെരുമാറ്റം കണ്ടപ്പോൾ ബുദ്ധിമാനായ രാജാവിന് മനസിലായി അയാൾ എന്താണ് ചിന്ദിക്കുന്നതെന്ന്. അങ്ങനെയിരിക്കെ കള്ളൻ മനസിലുറപ്പിച്ച ദിവസം വന്നെത്തി. രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ കള്ളൻ പതുക്കെ നിലവറയുടെ അടുത്തേക്ക് നീങ്ങി പരിസരത്തെങ്ങും ആരുമില്ല എന്നുറപ്പുവരുത്തി. പതുക്കെ നിലവറയുടെ അടുത്തേക്കുനീങ്ങി. നിലവാരക്കുള്ളിൽ ഭയങ്കര ഇരുട്ടായിരുന്നു. കള്ളൻ നേരത്തെ കയ്യിൽകരുതിയ ദീപം തെളിച്ചു നിലവറയിലാകെ വെളിച്ചം പരന്നപ്പോൾ കള്ളൻ ഞെട്ടിപ്പോയി. മുന്നിലതാ ചിരിച്ചുകൊണ്ടുനിൽക്കുന്നു രാജാവ്. രാജാവ് കള്ളനെ കയ്യോടെപിടികൂടി. ഉടൻതന്നെ കള്ളന്റെ തലവെട്ടാൻ കല്പിച്ചു. അങ്ങനെ വിശ്വാസവഞ്ചന കാണിച്ച കള്ളനു തക്കതായ ശിക്ഷ കിട്ടി. വിശ്വസിക്കുന്നവനെ ഒരിക്കലും വഞ്ചിക്കരുതെന്നാണ് ഈ കഥയിലെ ഗുണപാഠം

അശ്വന്ത് ഷിജു 
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി 
ഇരിക്കൂർ ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ