സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

കോവിഡ് കാലം
 നേരിടാം നേരിടാം ഒന്നായി നേരിടാം,
 മഹാമാരിയാം കൊറോണ തൻ വിപത്തിനെ
 ജാഗ്രതയോടെ മുന്നേറിടാം
വൈറസിൻ കണ്ണിയാകാതി ടാം,
കണ്ണി പൊട്ടിച്ചിടാം, അമുല്യമാർന്നതാം,
സ്വജീവനെ നേടിടാം നമ്മൾ തൻ സോദര ജീവനെയും
ഒഴിവാക്കിടാം സ്‌നേഹ സന്ദര്ശനങ്ങളും ഒഴിവാക്കിടാം ഹസ്തദാനവും
അകന്നിരുന്നാലും ഹൃദയങ്ങളാൽ ഒരുമിച്ചിടാം ഈ ഭൂവിൽ
കൂടുമ്പോൾ ഇമ്പമാര്ന്നൊരു കുടുംബത്തിൽ കളി ചിരികളും കലപിലകളും കൂട്ടാൻ പിഞ്ചോമനകളെ മാറോടു ചേർക്കുവാൻ കഥകളും ചൊല്ലുവാൻ സമയമേറെ
വ്യക്തിശുചിത്വവും പരിസര ശുദ്ധിയും ഈ നാളിൽ ഉറപ്പാക്കിടാം
പച്ചക്കറികളും ഉദ്യാന സൃഷ്‌ടിയും നേരം പോക്കുകളാക്കിടാം ഓഖിയും
പ്രളയവും നിപ്പയും തോറ്റോടി
അതിജീവനത്തിന്റെ കരുത്തില്ലേ നമ്മൾക്ക്
കോവിഡും തോറ്റോടിടും ജാഗ്രത കരുത്തേകും
 പതറേണ്ട, ഭയക്കെണ്ട ഒരുമയായി നീങ്ങിടാം...
 

അന്നേറ്റ് ജിജോ
8C സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത