സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ ചെയ്ത നന്മ/ കൊറോണ ചെയ്ത നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
  • [[സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ ചെയ്ത നന്മ/ കൊറോണ ചെയ്ത നന്മ/കൊറോണ ചെയ്ത നന്മ|കൊറോണ ചെയ്ത നന്മ]]

സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി കൊറോണ ചെയ്ത നന്മ ണീം....ണിം.. ടൈംപീസ് അടിച്ചു . സമയം 6 എല്ലാവരും വേഗം ഉണർന്നു ഫ്രഷായി രാവിലെ നടത്തത്തിനു റെഡിയായി. അച്ഛനും അമ്മയും മക്കളും . എന്നാൽ പ്രൗഡിയും പൊങ്ങച്ചവും തങ്ങിനിന്ന ആ ഫ്ളാറ്റിലെ ഒരുമുറി മാത്രം ഉണർന്നില്ല.ആ മുറിയിലാകെകരച്ചിൽ മാത്രം ഉണർന്നിരുന്നു തേങ്ങലുകളും കൂട്ടിനുണ്ടായിരുന്നു .നടക്കാനിറങ്ങിയപ്പോൾ പതിവുപോലെ തന്നെ അയൽക്കാരുടെ പൊങ്ങച്ച വർത്തമാനങ്ങളും തുടർന്നു.എന്നത്തെയും പോലെ കുളിച്ച് ഭക്ഷണം കഴിച്ച് കുട്ടികൾ സ്കൂളിലേക്കും അച്ഛനമ്മമാർ ഓഫീസിലേക്ക് യാത്രയായി .തിരിച്ചു വന്നാൽ കുട്ടികൾ ഫോണിലും ടിവിയിലും ആകും .അച്ഛനുമമ്മയും ആകട്ടെ ലാപ്ടോപ്പിലും .പരസ്പരം സംസാരിക്കാൻ പോലും അവർക്ക് നേരമില്ല.പൊങ്ങച്ചത്തിന് കൊടുമുടി കയറുന്നതിനിടയിൽ പ്രായമായ മാതാപിതാക്കളെ അവർ ശ്രദ്ധിച്ചിരുന്നില്ല. ജീവിതത്തിൽ പെട്ടെന്നാണ് പ്രതീക്ഷിക്കാതെ ഒരു അതിഥി വന്നത് കൊറോണ .കൊറോണ കാരണംസ്കൂളും ഓഫീസും എല്ലാം അടച്ചു .എല്ലാവരും വീട്ടിൽ ആയി .ലോകം കൊറോണയുടെ ലോക്കിലായിഎന്ന് അവർ അറിഞ്ഞു.ആദ്യത്തെ രണ്ടു ദിവസം എല്ലാം വീഡിയോ ഗെയിം കളിച്ചും ടിവിയും ഫോണും ലാപ്ടോപ്പും വെച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടി എങ്കിലും പിന്നീട് അവർക്ക് അത് മടുത്തു.അപ്പോഴാണ് കുട്ടികൾ അപ്പൂപ്പൻറെ യും അമ്മൂമ്മയുടെയും മുറിയിലേക്ക് ചെന്നത് .അപ്പൂപ്പനും അമ്മൂമ്മയും അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു.അവർ അവരുടെ വീഡിയോ ഗെയിമിൽ നിന്ന് പുറത്തുവന്നു.

അച്ഛനും അമ്മയും അവരോടൊപ്പം ചേർന്നു.അപ്പൂപ്പനും അമ്മൂമ്മയും സന്തോഷമായി തന്നെ മക്കൾ കുറെ നാളുകൾക്കു ശേഷം തങ്ങളുടെ ഒപ്പം സംസാരിക്കാനും വിശേഷങ്ങൾ ചോദിക്കാനും എത്തിയിരിക്കുന്നു.അവരുടെ മുഖങ്ങൾ സന്തോഷത്താൽ നിറഞ്ഞു .അങ്ങനെ അവരുടെ ജീവിതം പുതു വെളിച്ചത്താൽ നിറഞ്ഞു .

കൊറോണ ഒരു ദുരന്തം ആണെങ്കിലും അപ്പൂപ്പനും അമ്മൂമ്മക്കും സന്തോഷം ആണ് നൽകിയത്.

{{BoxBottom1 | പേര്= എയ്ഞ്ചൽ റോസ് ജോൺസൺ | ക്ലാസ്സ്= 7 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=സെൻറ് പയസ് ടെൻത് യുപിഎസ് വരന്തരപ്പിള്ളി ഐ ഐ | സ്കൂൾ കോഡ്= 22267 | ഉപജില്ല=ചേർപ്പ് | ജില്ല=തൃശ്ശൂർ | തരം=കഥ | color=4