സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ/അക്ഷരവൃക്ഷം/സുബ്ബുക്കരടിയും മുയൽക്കുട്ടികളും

സുബ്ബുക്കരടിയും മുയൽക്കുട്ടികളും

മഞ്ഞ് വീണ് കാടാകെ മൂടി കിടക്കുന്നു. കൊടുംതണുപ്പാണ്. പുറത്തോട്ടൊന്നും ഇറങ്ങാൻ വയ്യ.ഇടയ്ക്ക് തണുപ്പുകാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ആ കാട്ടിൽ ഒരു കൊച്ചുമാളത്തിൽ ഒരു മുയൽ കുടുംബം താമസിച്ചിരുന്നു. മഞ്ഞ് കാരണം അവർക്ക് ഭക്ഷണം തേടാൻ പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല.ഇങ്ങനെ ആയിട്ട് കുറച്ചു ദിവസങ്ങളായി.അച്ഛൻ മുയലായ കിട്ടനും അമ്മ മുയലായ ചക്കിയും പരസ്പരം നോക്കി.കാരണം കുഞ്ഞുങ്ങൾക്ക് കൊടുക്കാ൯ ഇനി മാളത്തിൽ ഒന്നുമില്ല.ഈ മഞ്ഞ് കുറഞ്ഞെങ്കിൽ പുറത്തിറങ്ങി ഇളംപുല്ലോ കാരറ്റോ കിട്ടുമോന്ന് നോക്കാമായിരുന്നു.അച്ഛൻ മുയൽ പറഞ്ഞു. അപ്പോൾ അമ്മ മുയൽ സങ്കടത്തോടെ പറഞ്ഞു.”നാം വിശപ്പ് സഹിക്കും.പക്ഷേ നമ്മുടെ മക്കളോ?”.ഈ സംഭാക്ഷണം മാളത്തിനു മുന്നിലൂടെ കടന്നു പോയ സുബ്ബുക്കരടി കേട്ടു.കരടിയ്ക്ക് രോമക്കുപ്പായം ഉള്ളതുകൊണ്ട് തണുപ്പൊന്നും പ്രശ്നമല്ല.

തന്റെ ഇഷ്ടഭക്ഷണമായ തേൻ തേടി ഇറങ്ങിയതാണ് സുബ്ബു . തന്റെ ആഹാരത്തിനൊപ്പം ഇളം പുല്ലും കുറച്ചു കാരറ്റും കൂടി സുബ്ബുക്കരടി ശേഖരിച്ചു.തിരിച്ചു പോകും വഴി സുബ്ബുക്കരടി അവ കിട്ടൻ മുയലിന് നൽകി.അങ്ങനെ മുയൽകുടുംബം വയർ നിറച്ച് ആഹാരം കഴിച്ചു.മുയൽകൂട്ടികൾ സുബ്ബുവിനോട് നന്ദി പറഞ്ഞു. മുയൽകൂട്ടികൾ ക്ഷീണം മാറി ഉത്സാഹത്തോടെ തുള്ളിച്ചാടുന്നതുകണ്ട് സുബ്ബുക്കരടി സന്തോഷത്തോടെ മടങ്ങി.


അൽഫോൺസ് ഷിജോ
3 എ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി എസ്,ചെറുവാണ്ടൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ