സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ. കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.എസ്.എസ് വിജയികൾ

2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി. 2017 -18 അധ്യയനവര്ഷം 5 എൽ എസ് എസ്  ജേതാക്കളും , 2018 -19 അധ്യയന വര്ഷം 16 എൽ എസ് എസ് വിജയികളും , 2019 -20 വർഷം 22 വിജയികളും സ്കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു

എൽ എസ് എസ് വിജയികൾ

എൽ എസ് എസ് വിജയികൾ (2018 -19 അക്കാദമിക വർഷം)

കഴിഞ്ഞ അക്കാദമിക വർഷം എൽ.എസ്.എസിൽ മികച്ച വിജയം കരസ്ഥമാക്കിയ ലുലു, സ്റേയ ദാസ്, ദിയ,ദിയ പി കെ, സാൻ ജോസ്, ആദിത്ത്, അമൽ,ബാസിത്ത്, അമൃത,ശിവന്യ, മേഘ, പാ‍‍‍‍വണ, എന്നിവരെ അനുമോദിക്കുകയും വിജയികൾക്കുള്ള മൊമന്റോ വിതരണം ചെയ്യുകയും ചെയ്തു. പി.ടി.എയും അദ്ധ്യാപകരും ചേർന്നു നടത്തിയ അനുമോദനയോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.


മത്സ്യകൃഷി

സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ , രോഹു , കട്ട്ലഎന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത

  • 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.

ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളില്ർ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തില്ർ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പീക്ഷണങ്ങളിലല്ർ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്ർറെ ഭാഗമായി തിരുവമ്പാടിയില്ർ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തില്ർ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാന്ർ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തില്ർ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികള്ർക്ക് ആത്മവിശ്വാസം നത്കുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യന്ർ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി