സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്വാർത്ഥത

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാർത്ഥത

വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്രൃവുമുണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതിയുടെ കാതൽ. മണ്ണൊലിപ്പ്, വനനശീകരണം, വ്യവസായവത്കരണം മൂലമുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം എന്നിവ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുമ്പോൾ നാം മണ്ണിനെയും ജലത്തെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു. ആധുനിക മനുഷ്യർ തങ്ങളുടെ സ്വാർത്ഥതയാൽ മണ്ണും മരവും മലയും പുഴയും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രകൃതിയോട് മനുഷ്യർ ചെയ്യുന്ന ക്രൂരതക്ക് പ്രതികാരമായി പ്രകൃതിയും തിരിച്ചടിക്കാൻ തുടങ്ങി. ഓർക്കുക; ഇനിയെങ്കിലും നമ്മുടെ ജീവൻപോലെ തന്നെ പ്രകൃതിയെ നമുക്ക് കാത്തുസൂക്ഷിക്കാം. പ്രകൃതി അമ്മയാണ് , ദൈവത്തിന്റെ വരദാനമാണ്. നമുക്കും പ്രകൃതിയുടെ സംരക്ഷകരായി മാറാം.


ജോഹാൻ ബിനോജ് ജോൺ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം