സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്വയം ചിന്തിക്കുക

സ്വയം ചിന്തിക്കുക

പുറത്തുപോയി വരുമ്പോൾ ഉമ്മറപ്പടിയിൽ കിണ്ടിയും വെള്ളവും ഉണ്ടാവും. കാലും കൈയ്യും കഴുകിയാലേ അകത്തു പ്രവേശനമുള്ളൂ. സോപ്പിട്ടു കൈ കഴുകിയാൽ പോകാവുന്ന വൈറസുകൾ മാത്രമല്ല ഉള്ളത്. കൂടുതൽ ആളുകളുമായി ഇടപഴകുകയോ ആശുപത്രി സന്ദർശനം, മരണവീട് സന്ദർശനം എന്നിവയും കൂടുതൽ ശുചിത്വ നിഷ്ക്കർഷങ്ങൾക്കു വിധേയമായിരുന്നു. തോട്ടിലോ കുളത്തിലോ മുങ്ങി കുളിക്കണം എന്ന് സദാ ശുചിത്വം പറയുന്ന മുത്തശ്ശിയുടെ താക്കീതുകളെ പുതു തലമുറ പുച്ഛിച്ചു തള്ളി. പല തലമുറകളെ ചികിത്സിച്ച, പാടവരമ്പത്തുകൂടി പോകുന്ന ദേശ വൈദ്യൻ ഇട്ടി നാട് നീങ്ങി. എല്ലാം കഴിഞ്ഞു നോക്കുകയിതിലെന്തുണ്ട് രാമന്റെ ജീവിത സഞ്ചിയിൽ എന്ന് ചോദിച്ച കവിയെ പോലെ ആത്മപരിശോധനയ്ക്കും ധ്യനത്തിനും അങ്ങാടി ഒരുങ്ങി. സ്വയം ചിന്തിക്കാനും ഒരിടവേള. തിരക്കു പിടിച്ചോടുന്ന മനുഷ്യന് പ്രകൃതി ഒരുക്കുന്ന ഒരിടവേള. കൈപിടിച്ച് കുലുക്കിയും ചേർത്തുപിടിച്ചുമല്ലാതെ അകലം പാലിച്ചും കൈ കഴുകിയും കൈകൂപ്പിയും മറ്റുള്ളവർക്കായി പ്രാർത്ഥിച്ചും നല്ല നമസ്കാരം അർപ്പിക്കാം. .


റിയാ മരിയ ജോജോ
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം