സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശ്രദ്ധിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രദ്ധിക്കുക

വേനൽ ചൂടിൽ നിന്നും മോചനം നേടി കൊണ്ട് നാം വീണ്ടുമൊരു മഴക്കാലത്തെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണല്ലോ. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കുളിരണിയിപ്പിക്കുന്ന മഴക്കാലം രോഗങ്ങൾ പിടിപെടാൻ ഉള്ള ഒരു സാധ്യതയുടെ ഘോഷയാത്ര തന്നെയാണ്. ആയതിനാൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ നമുക്കോരോരുത്തർക്കും ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്.

1 കുളങ്ങൾ, കിണറുകൾ, നദികൾ, തോടുകൾ മുതലായവ വൃത്തിയായി സൂക്ഷിക്കുമ്പോൾ കുടിവെള്ളത്തിനും കുളിക്കാനും തുണികൾ അലക്കുന്നതിനും ഉപയോഗിക്കാൻ കഴിയുന്നു. 2 പരിസരം ശുചിയാക്കണം, ചപ്പുചവറുകൾ നീക്കം ചെയ്യണം, കളകളും പടർപ്പുകളും നശിപ്പിക്കണം. 3 വെള്ളം കെട്ടിനിന്ന് കൊതുകുവളരുന്നത് തടയണം. എലിപ്പനി, പ്ലേഗി തുടങ്ങിയവ പരത്തുന്ന എലികളെ നശിപ്പിക്കുക. 4 ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ കൃത്യമായ സ്ഥലത്തു നിക്ഷേപിക്കുക, ഇതുമൂലം പക്ഷിമൃഗാദികൾ കൊത്തിവലിച്ചു പരിസരം വൃത്തികേടാക്കാതെ സൂക്ഷിക്കുക. 5 തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക.

ജെൽവിൻ എം ബിനു
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം