സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശുദ്ധമായ അന്തരീക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ശുദ്ധമായ അന്തരീക്ഷം

ശുദ്ധമായ അന്തരീക്ഷം ഇന്നത്തെകാലത്ത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത് ഈയിടെയായി വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനും സുരക്ഷിതമായ ഭാവിക്കും അത്യാവശ്യമായതിനാൽ ആളുകൾ ഇപ്പോൾ ഇതിനെക്കുറിച്ച് ഉൾക്കാഴ്ച നേടുകയും ശുദ്ധമായ അന്തരീക്ഷത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയുന്നു. ശുചിത്വം പാലിക്കുന്നത് ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല മറിച്ചു അത് ഒരു കൂട്ടായ ഉത്തരവാദിത്വമാണ്. ആയതിനാൽ നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വച്ച് ഭാരത് അഭിയാൻ, ഗോഗ്രീൻ തുടങ്ങിയ നിരവധി ശുചിത്വ പദ്ധതികളും പ്രചാരണങ്ങളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും അമിതമായ ഉപയോഗം മൂലം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന മലിനീകരണത്തിന്റെ അളവാണ് ഈ പ്രചാരണങ്ങൾ ആരംഭിക്കേണ്ടതിന്റെ കാരണം. ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മുടെ പരിസ്ഥിയെ സഹായിക്കുന്നതിന് നാം വളരെ ബോധവാന്മാർ ആകണം. മരങ്ങൾ നട്ടുപിടിപ്പിക്കുക, പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗിക്കുക എന്നിവ നാം ചെയ്യണ്ട ചില നടപടികളാണ്. ഈ ആശയങ്ങൾ നടപ്പിലാക്കുന്നതിലൂടെ നമുക്കു മലിനീകരണത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനും സമാധാനപരമായ ജീവിതം ആരംഭിക്കുവാനും കഴിയും. ജോർജ് ബെർണാഡ് ഷാ പറഞ്ഞതുപോലെ സ്വയം ശുദ്ധവും തിളക്കവും ഉള്ളതായി സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങൾ ലോകം കാണേണ്ട ജാലകമാണ്. അതിനാൽ നിങ്ങൾക്കും ഭാവിതലമുറയ്ക്കുമായി ഈ ലോകം എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു എന്ന് സ്വയം ചോദിക്കേണ്ടതാണ്.


അലൈന മേരി സജി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം