സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വൃത്തിയായി ജീവിച്ചില്ലെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയായി ജീവിച്ചില്ലെങ്കിൽ

ജീവിതത്തിൽ നമ്മൾ പ്രധാനമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വമില്ലാതെ ജീവിച്ചാൽ അസുഖങ്ങൾ ഉണ്ടാവും. ഇന്ന് പടർന്നു പിടിക്കുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്മ ആണ്. നമ്മൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടക്ക് കൈകൾ നന്നായി കഴുകണം .സോപ്പ് ഇല്ല എങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകിയാൽ മതി. പുറത്തുപോയി വന്നതിനു ശേഷവും ഭക്ഷണത്തിനു മുൻപും ഉറപ്പായും കൈകൾ കഴുകിയാൽ നമുക്ക് അസുഖങ്ങൾ പിടിക്കാതിരിക്കും.

രാവിലെയും വൈകുന്നേരവും പല്ലുകൾ നന്നായി തേക്കണം .രാവിലെയും വൈകുന്നേരവും കുളിക്കണം വൃത്തിയുള്ള ഉടുപ്പ് ധരിക്കണം. കൈകളിലെ നഖം വെട്ടി കളയണം. നഖത്തിന്റെ ഇടയ്ക്ക് ചെളി കയറി ഇരിക്കും. കിട്ടുന്നതെല്ലാം വായിൽ വെക്കരുത് .കണ്ണിലും മൂക്കിലും വായിലും കൈ കൊണ്ട് തൊടരുത്. പൊതുസ്ഥലത്തു തുപ്പരുത്, പൊതുസ്ഥലത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. അസുഖമുള്ളവരിൽ നിന്ന് നമ്മൾ അകന്നു നിൽക്കണം അല്ലെങ്കിൽ നമുക്കും രോഗം പിടിപെടും. നമ്മൾ മറ്റുള്ളവരുടെ മുഖത്തേക്കു തുമ്മുകയും ചുമയ്ക്കുകയും ചെയ്യരുത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് പൊത്തിപിടിക്കണം. ഒരാൾ ഉപയോഗിച്ച സാധനങ്ങൾ നമ്മൾ ഉപയോഗിക്കരുത്.

വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി കിടക്കാതിരിക്കാൻ നോക്കണം. വെള്ളം കെട്ടി കിടന്നാൽ കൊതുകുകൾ ഉണ്ടാകും .അപ്പോൾ ഡെങ്കിപ്പനി പിടിക്കും. പരിസരമൊക്കെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ എലികൾ വരും. അപ്പോൾ നമുക് എലിപ്പനി പിടിക്കും. പിന്നെ നമ്മുടെ കിണറൊക്കെ വല കൊണ്ട് നന്നായി മൂടി ഇടണം .ഇല്ലെങ്കിൽ എലിയും പൂച്ചയും പോലുള്ള ജീവികൾ വന്നു ചാടും. പിന്നെ നമ്മൾ പൂച്ചയേയും പട്ടിയെയും ഒന്നും പിടിക്കരുത്. കാരണം അവരിൽ നിന്നും പല അസുഖങ്ങളും നമുക്ക്പകരും. നമ്മൾ വൃത്തിയുള്ള ഭക്ഷണം കഴിക്കണം. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ. നമ്മൾ മണ്ണിലും ചെളിയിലും ഒന്നും കളിക്കരുത്. ഇതുപോലെ നമ്മൾ വൃത്തിയായി ജീവിച്ചില്ലെങ്കിൽ നമുക്ക് പല അസുഖങ്ങളും ഉണ്ടാവും .അതുകൊണ്ടു നമ്മൾ ശുചിത്വത്തോടെ വളരേണ്ടത് ആവശ്യമാണ് .

ദർശന അനിൽ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം