സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മുൻകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മുൻകരുതലുകൾ



പ്രതിരോധം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പരാജയപ്പെടുത്തുക, തോൽപ്പിക്കുക എന്നൊക്കെ പ്രതിരോധിയ്ക്കാം എന്നതിൽ നിന്ന് മനസിലാക്കാം. കുട്ടികളായ നാം ഇപ്പോൾ ചിന്തിക്കേണ്ട വിഷയം രോഗപ്രതിരോധം എന്നതാണ്. അതായത് രോഗത്തെ ചെറുത്തു തോൽപ്പിക്കുക എന്ന്. രോഗത്തെ ചെറുത്തുതോല്പിക്കുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് രോഗം വരാതിരിരിക്കുവാൻ നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നതും. നാം ജീവിക്കുന്ന സമൂഹത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളെ ചെറുത്തു തോല്പിക്കുന്നതിനായി നമുക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. നമ്മുടെ മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ, നമ്മുടെ ആരോഗ്യ പരിപാലന രംഗത്തു പ്രവർത്തിക്കുന്നവരുടെ ഒക്കെ നിർദേശങ്ങൾ നമുക് അനുസരിച്ചു ജീവിക്കാം. കുട്ടികളായ നമുക്ക് അവധിക്ക് വീട്ടിൽ ഇരിക്കുമ്പോഴും കുട്ടുകാരുമൊത്തു കളിക്കുമ്പോഴും നമ്മുടെ മേലധികാരികളുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടും രോഗം വരാതെയും മറ്റുള്ളവർക്ക് പിടിപെടാതെയും സൂക്ഷിക്കാം.


ആന്റോ റ്റോമി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം