സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മിടുക്കിയായ അമ്മു

Schoolwiki സംരംഭത്തിൽ നിന്ന്
മിടുക്കിയായ അമ്മു

ഒരു ദിവസം അമ്മു വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോളാണ് അച്ഛൻ വന്നത്. “മോളേ അമ്മൂ നീ ഇതുവരെ കഴിച്ചുകഴിഞ്ഞില്ലേ? സ്കൂൾ ബസ് ഇപ്പോൾ വരും.” “ദാ കഴിച്ചുകഴിഞ്ഞച്ഛാ ” അമ്മു പറഞ്ഞു. അപ്പോഴേയ്യ്ക്കും സ്കൂൾ ബസ് വന്നിരുന്നു. “മോളേ നീ ബാഗ് എടുത്തില്ലേ?” അടുക്കളയിൽനിന്ന് അമ്മയുടെ ചേദ്യം കേട്ടു. “എടുത്തു അമ്മേ... റ്റാറ്റാ...” എന്നുപറഞ്ഞവൾ വീട്ടുമുറ്റത്തേയ്ക്ക് ഓടിയിറങ്ങി.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അമ്മുവിന് തന്റെ സ്കൂളിലെ ടീച്ചർമാരേയും കൂട്ടുകാരേയും ഒരുപാട് ഇഷ്ടമാണ്. സ്കൂളിലെ കൂട്ടുകാരും രസകരമായ പഠനവുമൊക്കെ അമ്മുവിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ അമ്മു കാലും മുഖവും കഴുകി വൃത്തിയാക്കിയതിനുശേഷം അമ്മയുടെ അരികിലേയ്യ്ക്ക് ഓടിയെത്തി. “അമ്മേ വിശക്കുന്നുകഴിക്കാൻ എന്താണുള്ളത്?” അമ്മുവിന് ഏറ്റവും ഇഷ്ടപ്പെട്ട സുഖിയൻ അമ്മ തയ്യാറാക്കിവച്ചിട്ടുണ്ടായിരുന്നു. “അമ്മേ, ഞാൻ സ്കൂളിലെ വിശേഷങ്ങൾ പറയട്ടേ?” അമ്മു ചോദിച്ചു. പറയൂ, കേൾക്കട്ടെ, അമ്മ സമ്മതം മൂളി.

അമ്മേ, ഇന്ന് ശുചിത്വത്തെക്കുറിച്ച് കുറേ കാര്യങ്ങൾ ടീച്ചർ ഞങ്ങൾക്ക് പറഞ്ഞുതന്നു. അമ്മു ഉത്സാഹത്തോടെ പറഞ്ഞു.

01. ഭക്ഷണം കഴിക്കുന്നതി‍ൂ മുൻപും പിൻപും കൈകൾ കഴുകണം
02. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ
03. ആഹാരം പാഴാക്കരുത്
04. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

ടീച്ചർ പറഞ്ഞകാര്യങ്ങൾ അമ്മു അമ്മയ്ക്ക് പറഞ്ഞുകൊടുത്തു.
അമ്മു മിടുക്കിയാണല്ലോ എന്നു പറഞ്ഞുകൊണ്ട് അമ്മ അവളെ കെട്ടിപ്പിടിച്ചു.

ദൈവിക് എം
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ