സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഭാഗമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭാഗമാക്കാം

ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ ധനം. ആരോഗ്യമുള്ള മനസ്സിലേ നല്ല ചിന്തകൾ ഉണരൂ. ശുചിത്വം വല്ലപ്പോഴും ഉണ്ടാവേണ്ടതല്ല മറിച്ച് അത് നമ്മുടെ ശീലമായിരിക്കണം. ശുചിത്വം രണ്ടു വിധമുണ്ട് വ്യക്തിശുചിത്വവും പരിസത്വവും.വ്യക്തിശുചിത്വം ഉണ്ടായിരിക്കുന്നതിനു വേണ്ടി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശരീരം ശുചിയാക്കുവാൻ വേണ്ടി ദിവസത്തിൽ രണ്ടു നേരമെങ്കിലും കുളിക്കണം. അതുപോലെ രാവിലെയും വൈകിട്ടും ഭക്ഷണശേഷം നമ്മുടെ പല്ലുകൾ വൃത്തിയാക്കണം.കുട്ടികളായ നമുക്ക് നഖം വെട്ടിയും ഇടക്കിടക്ക് കൈകളും കാലുകളും കഴുകിയും വ്യക്തി ശുചിത്വം പാലിക്കാം .നമ്മൾ എപ്പോഴും വൃത്തിയുള്ളതും കാലാവസ്ഥക്ക് അനുകൂല വ്യമായ വസ്ത്രങ്ങൾ ധരിക്കണം. വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ട താണ് പരിസര ശുച്ചിത്വം. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യാൻ പാടില്ല. നമ്മുടെ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല .ശുചിത്വം ഉണ്ടെങ്കിൽ അസുഖങ്ങൾ താനേ കുറഞ്ഞുകൊള്ളും. എന്ന് മനസ്സിലാക്കി ശുചിത്വത്തെ നമ്മുടെ ശീലങ്ങളുടെ ഭാഗമായി മാറ്റാം.

ആഷ്മി അനീഷ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം