സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രകൃതി ദൈവത്തിന്റെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദൈവത്തിന്റെ വരദാനം

പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു കുതിച്ചു പായുന്ന ആധുനിക ലോകത്തിലാണ് നാമെല്ലാം ഇന്ന് ജീവിക്കുന്നത്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്കു വികസനം അനിവാര്യമാണ്. എന്നാൽ വികസനത്തിന്റെ സുവർണ രഥത്തിലേറി കുതിച്ചു പായുന്ന ഇന്നത്തെ മനുഷ്യൻ അവന്റെ പ്രകൃതിയെ മറക്കുന്നു, ചൂഷണം ചെയുന്നു. അംബരചുംബികളായ വ്യവസായശാലകളും മറ്റും നമുക്ക് ആഡംബരജീവിതത്തിന്റെ പാത തുറക്കുമ്പോൾ മറുവശത്തു ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ പ്രകൃതിയാണ്. മലിനജലം ഒരു മടിയും കൂടാതെ നദീതടത്തിലേയ്ക്ക് തുറന്നു വിടുന്നവരാണ് ഇന്നുള്ളത്. മാലിന്യത്തിന്റെ വാഹിനിയായി മാറിക്കൊണ്ടിരിക്കുന്ന യമുനാ നദി ഇതിനൊരു ഉദാഹരണമാണ്. എല്ലാ വർഷവും ജൂൺ 5 നാം പരിസ്ഥിദിനം ആചരിക്കുമ്പോഴും ഇതൊക്കെ ചിന്തിക്കണം. നമ്മുടെ വികസന നേട്ടങ്ങൾ എല്ലാം ഭൂമിയുടെ നിലനില്പിനെ ബാധിച്ചേക്കാം. മാലിന്യത്തിന്റെ മാരക ഫലങ്ങൾ നാം അനുഭവിചു തുടങ്ങിയിരിക്കുന്നു. കുടിവെള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. മനുഷ്യവംശത്തെ തന്നെ തച്ചുടയ്ക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. കെട്ടിനിൽക്കുന്ന മലിനജലത്തിൽ പെറ്റുപെരുകുന്ന ആയിരകണക്കിന് കൊതുകുകൾ മൂലം എത്രയെത്ര രോഗങ്ങളാണ് പടരുന്നത്. കേവലമായ മനുഷ്യ ശ്രദ്ധ മാത്രം മതി ഇവയൊക്കെ തടയാൻ.

പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. ആയതിനാൽ തന്നെ, ഇനിയെങ്കിലും മാലിന്യമുക്തമായ ഒരു നാടിനായി നമുക്കു പ്രവർത്തിക്കാം.

അദ്വൈത് എം.
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം