സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പിറന്നാൾ തീരുമാനം

Schoolwiki സംരംഭത്തിൽ നിന്ന്
പിറന്നാൾ തീരുമാനം

ഇന്ന് അപ്പുവിന്റെ എട്ടാം പിറന്നാൾ ആഘോഷം നടക്കുകയാണ്. എല്ലാവരും അവന് നിരവധി സമ്മാനങ്ങൾ നൽകി. പുതിയ ഉടുപ്പുകൽ, ഗിഫ്റ്റുകൾ എന്നിങ്ങനെ ഒരു പാട് സമ്മാനങ്ങൾ. ആഘോഷം കഴിഞ്ഞ് എല്ലാവരും പോയപ്പോൾ അവൻ സമ്മാനപ്പൊതികൾ അഴിക്കുവാൻ തുടങ്ങി. അതിന്റെ പേപ്പറുകളും കവറുകളും മുറിയിൽ വലിച്ചുവാരി ഇട്ടു. ഇതുകണ്ട അവന്റെ മുത്തച്ഛൻ അവനോട് പറഞ്ഞു. “മോനേ‍ീങ്ങനെ ആവശ്യമില്ലതെ സാധനങ്ങൾ മുറിയിലും വീട്ടിലും പരിസരങ്ങളിലും വലിച്ചുവാരിയിടാതെ വെയിസ്റ്റ് ബാസ്കറ്റിൽ ഇടണം. നമ്മൾ നമ്മുടെ വീടും പരിസരവും നന്നായി വൂത്തിയാക്കിയിട്ടാൽ ഒരുപാട് അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ നമുക്ക് നമ്മുടെ വീടിനേയും നാടിനേയും ഒക്കെ രക്ഷിക്കാം.” ഇതുകേട്ട് അപ്പു പറഞ്ഞു, “ശരി മുത്തച്ഛാ ഇനി മുതൽ എല്ലാം ഞാൻ വൃത്തിയായി സൂക്ഷിച്ചുകൊ‍ാം. ഇത എന്റെ പിറന്നാൾ തീരുമാനമാണ്.”

അലൈന മേരി സജി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ