സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ദൈവതുല്യരാകാം
ദൈവതുല്യരാകാം
കൊറോണ എന്ന മഹാവ്യാധിയെ തുരത്തുവാൻ ലോകമൊട്ടാകെ ശ്രമിക്കുകയാണ്. ഇതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ്. ഇതുമാത്രം പോരാ, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. മനുഷ്യവർഗ്ഗത്തെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഈ കൊറോണാ വൈറസിനെതിരെ നമുക്ക് ശരീരംകൊണ്ട് അകന്നു നിന്ന്, മനസ്സുകൊണ്ട് ഒറ്റക്കെട്ടായി പോരാടാം. ഈ കൊറോണക്കാലം നമ്മെ പലതും പഠിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. തിരക്ക് പിടിച്ചു നടന്ന നമുക്ക് ഏതു തിരക്കുകളും മാറ്റിവയ്ക്കാൻ പറ്റുന്നതാണ് എന്ന് ഈ വൈറസ് നമ്മെ പഠിപ്പിച്ചു. മദ്യവും മതങ്ങളും വേണ്ടെന്നു വയ്ക്കാൻ പറ്റുന്ന ഒന്നാണെന്നും പഠിപ്പിച്ചു. പണം കൊണ്ട് എന്തും നേടാമെന്ന് അഹങ്കരിച്ച നമ്മെ, പണംകൊണ്ട് നേടാൻ സാധിക്കാത്തതായ പലതുമുണ്ടെന്നും ഈ കൊറോണക്കാലം പഠിപ്പിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ട് നമുക്കും ദൈവതുല്യരാകാം. അതിലൂടെ നമുക്ക് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം