സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ചീത്ത സ്വഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
ചീത്ത സ്വഭാവം

സെറ ഒന്നിലാണ് പഠിക്കുന്നത്. പഠിക്കാൻ മിടുക്കി ആണ് അവൾ. അവൾക്കു ഒരു ചീത്ത സ്വഭാവം ഉണ്ട്. ചുറ്റുപാടുകൾ വൃത്തി ആയി സൂക്ഷിക്കില്ല. അവളുടെ ടീച്ചർ ഒരുപാട് തവണ അവളോട് ഉപദേശിച്ചു. എങ്കിലും അവളുടെ സ്വഭാവം മാറിയില്ല. കൈയിൽ ഇരിക്കുന്ന പേപ്പർ സ്കൂൾ ഗ്രൗണ്ടിൽ ഇടുക, ചോറുണ്ണുമ്പോൾ ചുറ്റുപാടും ചോറ് വീഴിക്കുക, ബുക്കുകൾ അടുക്കി വയ്ക്കാതെ ഇരിക്കുക.. ഇങ്ങനെ നീളുന്നു അവളുടെ സ്വഭാവം.. പതിയെ പതിയെ കുട്ടികൾ അവളോട് കൂട്ട് കൂടാതെ ആയി. അവൾ വന്നു ടീച്ചറെ സങ്കടം അറിയിച്ചു. ടീച്ചർ അവളെ പൂന്തോട്ടത്തിൽ കൂട്ടികൊണ്ട് പോയി. അവിടെ കുറെ ചെടികൾ നല്ല രീതിയിൽ ഒരുക്കി നിർത്തി ഇരിക്കുന്നു. അതിനു ചുറ്റും ഒരുപാട് പൂമ്പാറ്റകൾ. എന്നാൽ കുറെ ചെടികൾ ചപ്പും ചവറും എല്ലാം ആയി വൃത്തികെട്ട സാഹചര്യത്തിൽ നിൽക്കുന്നു. അതിനു ചുറ്റും കുട്ടികൾ ഇടുന്ന വെയ്സ്റ്റ് പേപ്പർ എല്ലാം കൂടി കിടക്കുന്നു. അതിനടുത്താകട്ടെ ഒരു പൂമ്പാറ്റ പോലും വരുന്നില്ല. ടീച്ചർ അവളോട് പറഞ്ഞു കൊടുത്തു, ഇതുപോലെ നമ്മൾ നമ്മുടെ പരിസ്ഥിതി നല്ല പോലെ നോക്കിയാൽ മാത്രമേ, പൂമ്പാറ്റകളെ പോലെ, കൂട്ടുകാർ ഉണ്ടാകു എന്ന്.. സെറക്കു അവളുടെ തെറ്റ് മനസിൽ ആയി. അവൾ അന്ന് മുതൽ അവളുടെ പരിസ്ഥിതി സംരക്ഷിക്കാൻ തുടങ്ങി.

ലാവണ്യ സന്തോഷ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ