സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കൊറോണാ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ ഭീതി

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസ് ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യ്തത് ചൈനയിലാണ്. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ വൈറസ് അനേകായിരം പേരുടെ ജീവൻ കവർന്നു. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനി, കടുത്ത അസാധാരണമായ ക്ഷീണം, ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കാം.

ഇവയിൽ നിന്നും രക്ഷപെടാൻ ചില പ്രതിരോധ മാർഗ്ഗങ്ങൾ നമുക്ക് സ്വീകരിക്കാം. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. മാസ്ക് ധരിക്കുക. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക എന്നിങ്ങനെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസിൽ നിന്നും വിമുക്തി നേടാം.

സ്റ്റെല്ല ജെയിംസ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം