സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ വീണ്ടുവിചാരങ്ങൾ
കൊറോണക്കാലത്തെ വീണ്ടുവിചാരങ്ങൾ
ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് ഉഴലുന്ന ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയങ്ങളാണ് ശുചിത്വവും പരിസ്ഥിതിയും രോഗപ്രതിരോധവുമൊക്കെ. മനുഷ്യർ വളരെയേറെ ക്ലേശിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രകൃതി ചിരിക്കുകയാണ്. തെളിഞ്ഞ പുഴകൾ, പൂമണം പരത്തുന്ന കാറ്റ്, പച്ചപുതച്ചുനിൽക്കുന്ന മരങ്ങൾ ഇവയൊക്കെ നമുക്കിന്ന് പ്രകൃതിയിൽ കാണാം.ലോകം മുഴുവൻ കൈപ്പിടിയിൽ ഒതുക്കിയെന്ന് വിശ്വസിക്കുന്ന മനുഷ്യന് ഒരു തിരിഞ്ഞുനോട്ടത്തിനുള്ള അവസരമാണിത്. പ്രകൃതിയോട് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ലോകമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണൽത്തരിയോളം പോലുമില്ലാത്ത വൈറസിനു മുന്നിൽ ലോകം മുട്ടുകുത്തിപ്പോവുകയാണ്. ഈ പകർച്ചവ്യാധിക്ക് ഏറ്റവും വലിയ കാരണം നമ്മുടെ ശുചിത്വമില്ലായ്മ തന്നെയാണ്. പണ്ട് കാലങ്ങളിൽ എവിടെയെങ്കിലും പോയിവരുമ്പോഴുള്ള കാലുകഴുകലും മറ്റും എത്രമാത്രം നല്ലതായിരുന്നുവെന്ന് ഇന്ന് നമുക്ക് മനസ്സിലാകുന്നു .കൃത്യമായ മരുന്നില്ലാത്ത ഈ കൊറോണ വൈറസിനെ തുരത്താൻ നമ്മുടെ ഭരണാധികാരികളും പോലീസുകാരും ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യപ്രവർത്തകരുമൊക്കെ അക്ഷീണം പ്രയത്നിക്കുകയാണ്. മനുഷ്യന് നന്മ തീർത്തും അന്യമായി എന്ന് നാം കരുതുന്ന ഈ കാലഘട്ടത്തിൽ നന്മയുടെ പുതുനാമ്പുകൾ ഇനിയും ഇവിടെയുണ്ടെന്ന് ഈ കൊറോണക്കാലം പഠിപ്പിച്ചു തന്നു. മനുഷ്യജീവന്റെ വില മാനിച്ചും സംരക്ഷിച്ചും നമ്മുടെ സംസ്ഥാനം മുന്നേറുന്നു. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാവുന്നത് സാമൂഹിക അകലവും മാനസിക അടുപ്പവും കാത്തുസൂക്ഷിക്കുക എന്നതാണ്. അത് ഏറ്റവും നന്നായി നിർവ്വഹിക്കാൻ നമുക്കു പരിശ്രമിക്കാം. അങ്ങനെ ശുചിത്വവും ആരോഗ്യവുമുള്ള ഒരു പുതുജനതയായ് തീരാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം