സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഒത്തൊരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമയോടെ

ലോകം മുഴുവനെയും ഭീതിയിൽ ആഴ്ത്തിക്കൊണ്ട് അനേകം മനുഷ്യരുടെ ജീവൻ കവർന്നെടുത്തു കൊണ്ടിരിക്കുകയാണ് കോവിഡ് 19എന്ന എന്ന മഹാമാരി. ഈ മഹാമാരിയെ നമുക്ക് കരുതലോടെ നേരിടാം. അതിന് നാം ആദ്യമായി നമ്മുടെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലി ക്കണം. ഗവർമെന്റ് നിർദേശിക്കുന്ന കാലയളവിൽ കഴിവതും വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടണം. അത്യാവശ്യമായി വീട്ടിൽ നിന്ന് പുറത്തു പോകേണ്ടിവന്നാൽ നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബാങ്ക്, എ ടി എം, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുകണം. തിരികെ വീട്ടിൽ വരുമ്പോൾ മാസ്ക് നശിപ്പിച്ചു കളയുകയും വസ്ത്രങ്ങൾ അലക്കി കുളിച്ച് വൃത്തിയായി വീടിനുള്ളിൽ കയറാനും ശ്രദ്ധിക്കുകണം. വീട്ടിൽ കഴിഞ്ഞു കൂടുന്ന ദിവസങ്ങളിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെയൊക്കെ നമുക്ക് ഈ കോവിഡ് 19 എന്ന ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയും. അതിനായി ഒത്തൊരുമയോടെ നമ്മുക്ക് പരിശ്രമിക്കാം.

ആൻസൺ ജോയ്
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം