സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്


എന്റെ പരിസരം

കു...കു...കു...കുയിലമ്മ
കൂകി കൂകി പാടുന്നു
ചിൽ...ചിൽ....ചിൽ...കുഞ്ഞണ്ണാൻ
ചാടിച്ചാടി നടക്കുന്നു
കൊക്കരകൊക്കോ പൂവൻകോഴി
കൊക്കരകൊക്കോ കൂവുന്നു
ബൗ...ബൗ....ബൗ...ചെറുനായ
വീടിനു കാവൽ നിൽക്കുന്നു
കലപില കൂട്ടും കുഞ്ഞുങ്ങൾ
ആടിപ്പാടി രസിക്കുന്നു
പച്ചില നിൽകും മാവിന്മേൽ
വലിഞ്ഞു കേറും കുഞ്ഞുങ്ങൾ
അമ്മച്ചി പ്ലാവിലെ
ചക്കപ്പഴമണം വീശുന്നു
ആഞ്ഞിലി മേലെ പൂങ്കുരുവി
കൂടു ചമച്ചു വേഗത്തിൽ
എന്നുടെ വീടും പരിസരവും
സന്തോഷത്താൽ നിറയുന്നു

അലീന ബിനോയ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത