സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഉത്തരവാദിത്വം

"നാം വസിക്കുന്ന നമ്മുടെ ഭൂമി
അതാണ് നമ്മുടെ അമ്മ "

മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് ഒരുക്കിവെച്ചിരിക്കുന്നു. പക്ഷേ ആർത്തിമൂത്ത മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. അതിന്റെ പ്രതിഫലം ആണ് പരിസ്ഥിതിനാശം. ഈശ്വരന്റെ വരദാനങ്ങളായ മണ്ണും ജല സമ്പത്തും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായാൽ മാത്രമേ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാകൂ. പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായ മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. എവിടെയും പ്ലാസ്റ്റിക് കവറുകളും കുപ്പികളും. കുട്ടികളായ നമുക്ക് ഇവയുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നല്ലേ? തുണിസഞ്ചികൾ ഉപയോഗിച്ചുകൊണ്ടും പേപ്പർ പേനകൾ ഉപയോഗിച്ചുകൊണ്ടും നമ്മൾ മാതൃകയാകണം. വേനൽക്കാലമായാൽ വീടിനകത്തും പുറത്തും ഇരിക്കാൻ പറ്റാത്ത ചൂട്. ഇതിനായി മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളായ നാം പങ്കാളികളാകണം. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പുഴകളും മണൽപ്പരപ്പും കുന്നും വയലും ചെടികളും കണ്ടൽ കാടുകളും നിറഞ്ഞ മനോഹരമായ നമ്മുടെ നാടിനെ സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥികളായ നാം പങ്കാളികളായേ മതിയാവൂ. എന്റെ പരിസ്ഥിതിസംരക്ഷണം എന്റെ ഉത്തരവാദിത്വം എന്ന ചിന്തയോടെ നമുക്ക് മുന്നേറാം.

എയ്ഞ്ചലീന മാർട്ടിൻ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം