സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്തുചെയ്യണം?

Schoolwiki സംരംഭത്തിൽ നിന്ന്
എന്തുചെയ്യണം?

പരിസ്ഥിതി സംരക്ഷണവും രോഗ പ്രതിരോധശേഷിയും പരസ്പര ഘടകങ്ങളാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയിൽ നിന്നാണ് എല്ലാ ജീവജാലങ്ങളുടെയും ഉത്ഭവ സ്ഥാനം. പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യരുടെ പ്രവർത്തനങ്ങൾ ജീവിക്കാനാവശ്യമായ ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാകാതെ മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാണ്. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുകയും തുറസ്സായ സ്ഥലത്തു മലമൂത്ര വിസർജനം നടത്താതിരിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ നൽകി കൊണ്ട് നമ്മുടെ രോഗപ്രതിരോധ ശേഷി നിലനിർത്താം. കോവിഡ് – 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യണം. രണ്ടു നേരം കുളിച്ചും തിളപ്പിച്ചാറിച്ച വെള്ളം കുടിച്ചും രോഗപ്രതിരോധശേഷി കൂട്ടാം.

കാർത്തിക് എം. എ
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം