സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്താണ് ആരോഗ്യം?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് ആരോഗ്യം?

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലെങ്കിൽ ജീവിതം നരകതുല്യം ആയിരിക്കും. ആരോഗ്യപൂർണമായ ആയുസ്സാണല്ലോ നമ്മളൊക്കെ ആഗ്രഹിക്കുന്നതും മറ്റുള്ളവർക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ് രോഗം ഇല്ലാത്ത അവസ്ഥ എന്നാണ്. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കു വഹിക്കുന്നത് പരിസര ശുചികരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക മാത്രമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ വീട്, പരിസരം, ഗ്രാമം, നാട്, എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്. ചപ്പുചവറുകൾ ഇടാൻ ഉള്ള പാത്രം പലയിടത്തും ഇല്ല. ഉള്ളയിടത്തു അവ ഉപയോഗിക്കുമില്ല. ചുറ്റും ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും. പരിസരം, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തികേടാകുന്നതിൽ നമ്മൾ മുൻപന്തിയിലാണ്. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.

ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യങ്ങളിലും പരിസ്ഥിയെ പരാമർശിക്കുന്ന വാർത്തകൾ ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നുമാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം ആയി മാത്രമാണ് ലോകം വീക്ഷിക്കുന്നത്.

അയ്നമോൾ ബിനോയ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത