സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ആരോഗ്യം ഉള്ളവരാകാം
ആരോഗ്യം ഉള്ളവരാകാം
ഒരു മനുഷ്യൻറെ ജീവിതത്തിൽ അവന് ഏറ്റവും വേണ്ട ഘടകങ്ങളിലൊന്നാണ് ആണ് ശുചിത്വം. കൊറോണാ വൈറസിനെതിരെപോരാടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് പ്രധാനമായും വേണ്ടത് വ്യക്തിപരമായ ശുചിത്വം ആണ്. ജാഗ്രതയോടെ ശുചിത്വ ബോധമുള്ളവർ ആയിരുന്നാൽ മാത്രമേ കൊറോണയെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ. കൊറോണ വൈറസ് ഭീതി പടർത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ കൊറോണയെ ഭയപ്പെടുകയില്ല, മറിച്ച് ജാഗ്രത പുലർത്തുകയാണ് ചെയ്യേണ്ടത്. ആദ്യമായ് നാം ചെയ്യേണ്ടത് ശുചിത്വം പാലിക്കുക എന്നതാണ്. കയ്യും കാലും മുഖവും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുക തുടങ്ങി ഒട്ടേറെ ശുചിത്വ രീതികൾ നമുക്ക് പാലിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ശുചിത്വ രീതികൾ പാലിച്ചാൽ നമുക്ക് കൊറോണയെ അതിജീവിക്കാൻ സാധിക്കും. ശുചിത്വം ഉള്ളവരായി ജീവിച്ചാൽ നമുക്ക് ആരോഗ്യം ഉള്ളവരായി ആയി ജീവിക്കുകയും ചെയ്യാം .
|