സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അറിവുള്ളവരായീടാം

Schoolwiki സംരംഭത്തിൽ നിന്ന്
അറിവുള്ളവരായീടാം

നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷി ച്ചാൽ മാത്രമേ ആരോഗ്യമുള്ള തലമുറ ഉണ്ടാവുകയൊള്ളൂ. ഇന്ന് നേരേ മറിച്ചാണ് സംഭവിക്കുന്നത്. നാം ശ്വസിക്കന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും നടക്കുന്ന വഴികളിലും പോലും മാലിന്യം കലർന്നിട്ടുണ്ട്. നാം അറിഞ്ഞോ അറിയാതെയോ ഇവ നമ്മുടെ ശരീരത്തിന്റ ഭാഗമാകുന്നു. ഇങ്ങനെ തന്നെ നാം പലവിധ രോഗങ്ങൾക്കും ഇരയാകുന്നു. ഇവയിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് അറിവുള്ളവരായിരിക്കണം . നാം രാവിലേയും വൈകിട്ടും കുളിക്കുക, നഖം വെട്ടുക, മുടി മുറിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകുക, അലക്കി തേച്ച വസ്ത്രം ധരിക്കുക ഇവയാണ് വ്യക്തിശുചിത്വം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് മാലിന്യം വലിച്ചെറി യാതിരിക്കുക, മലിന ജലം കെട്ടികിടക്കാൻ അനുവദിക്കരുത് ഇങ്ങനെയൊക്കെ പരിസര ശുചിത്വം പാലിക്കാം. ഇപ്രകാരം വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇവ പാലിച്ച് നമുക്ക് ആരോഗ്യമുള്ളവരാകാം.

ആവണി രാജ്
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം