സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അപ്പുവും ഉണ്ണിയും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും ഉണ്ണിയും

ഒരു ഗ്രാമത്തിൽ അപ്പുവും അനുജൻ ഉണ്ണിയും താമസിച്ചിരുന്നു. ഒരു ദിവസം അവർ രണ്ടുപേരും മണ്ണിൽ കളിക്കുകയായിരുന്നു. അവരുടെ അച്ഛൻ കടയിൽനിന്നും സാധനങ്ങളുമായി ആ വഴി വന്നു. അപ്പുവും ഉണ്ണിയും നോക്കി. പലഹാരങ്ങൾ... ഇതുകണ്ടപ്പോൾ തന്നെ അപ്പു കൈകഴുകാനായി വീടിനകത്തേയ്ക്കുപോയി. ഉണ്ണി കൈയ്യൊന്നും കഴുകാൻ നിന്നില്ല. അഴുക്കുപറ്റിയ കൈയ്യുമായി പലഹാരം അവൻ വലിച്ചുവാരി കഴിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ അവന് വയർ വേദനിച്ചുർതുടങ്ങി. വേദന സഹിക്കാനാകുന്നതിനുമപ്പുറമായപ്പോൾ അവൻ ഉറക്കെക്കരയാൻ തുടങ്ങി. അച്ഛൻ പെട്ടെന്നുതന്നെ അവനെ ഹോസ്പിറ്റലിലെത്തിച്ചു. ഉണ്ണിയെ പരിശോധിച്ച ഡോക്ടർ അവനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൈകഴുകാതെ ഭക്ഷണം കഴിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കിയ ഡോക്ടർ അവരോട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. പിന്നീട് ഒരിക്കലും അവൻ കൈകഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല.

ആന്റോ തോമസ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ