സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അപ്പുവിന്റെ ഏദൻ തോട്ടം
അപ്പുവിന്റെ ഏദൻ തോട്ടം
സ്കൂൾ അവധിക്കാലം തുടങ്ങിയ ശേഷം അപ്പുവിന് എന്നും തിരക്കാണ്.
അമ്മയുടെ കൂടെ പറമ്പിലും മുറ്റത്തുമെല്ലാം അവൻ കളിച്ചു രസിച്ചു നടക്കും. അമ്മ അവന് മരങ്ങളെയും മറ്റു ജീവജാലങ്ങളെയും അവനു പരിചയപ്പെടുത്തി കൊടുക്കും.
ഒരുദിവസം രാവിലെ ഉറക്കമുണർന്നു മുറ്റത്തു വന്ന അപ്പു അമ്പരന്നു പോയി. മുറ്റം നിറയെ ചുവന്ന പഴങ്ങൾ കൊണ്ട് പൂക്കളം ഇട്ടപോലെ. അപ്പു ഓടി അമ്മയുടെ അടുത്തെത്തി ചോദിച്ചു "അത് ഏത് മരമാ അമ്മേ, നമ്മുടെ മുറ്റത്ത് ചുവന്ന പഴങ്ങൾ കൊണ്ട് പൂക്കളം ഇട്ടിരിക്കുന്നത്." അതാണ് അപ്പു ചാമ്പമരം, അമ്മ മറുപടി പറഞ്ഞു. അമ്മ ചാമ്പങ്ങ കഴുകി അപ്പുവിന് കൊടുത്തു. ഹായ്, നല്ല മധുരം. അവനു സന്തോഷമായി.
അപ്പോഴാണ് അപ്പു ആ കാഴ്ച കണ്ടത്. കൊറോണപോലെ ഒരു പഴം തൊട്ടടുത്ത മരത്തിൽ തൂങ്ങി കിടക്കുന്നു.
"ഇതെന്താ ആമ്മേ, കൊറോണ മരമാണോ? അവൻ ചോദിച്ചു. ഇതാണ് അപ്പൂ റമ്പുട്ടാൻ. അമ്മ പറഞ്ഞു .
എത്രതരം മരങ്ങൾ ആണല്ലേ അമ്മേ നമുക്ക് പഴങ്ങൾ തരുന്നത് - മാവ്, പ്ലാവ്, പേര, ചാമ്പ, പന, മൾബറി, ആത്ത, സപ്പോട്ട, ഓറഞ്ച്, മംഗോസ്റ്റീൻ, റമ്പുട്ടാൻ. ആപ്പിവിന് വളരെ സന്തോഷമായി. അവൻ വീണ്ടും ചാമ്പങ്ങക്കായി അമ്മയുടെ പിന്നാലെ ഓടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ