സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/“സമയമില്ല”

Schoolwiki സംരംഭത്തിൽ നിന്ന്
“സമയമില്ല”

ദൈവത്തിന്റെ ദാനമാണ് പ്രകൃതി. ഈ മനോഹരമായ പ്രകൃതിയെ സംരക്ഷിക്കേണ്ട കടമയും നമുക്കുണ്ട്. എങ്കിലും ചിലർ ഇങ്ങനൊരുകാര്യം മറന്നുപോയിരിക്കുന്നു. എന്നാൽ ഇതിനെല്ലാം പകരം പ്രകൃതി തന്നെ നമ്മോട് തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന കാലം എത്തിതുടങ്ങി. ഇനിയെങ്കിലും നമ്മുടെ പ്രകൃതിയ്ക്കായി എന്തെങ്കിലും ചെയ്തുകൂടേ? “സമയമില്ല” എന്ന മനുഷ്യന്റെ വാക്കുകൾക്കുമുൻപിൽ ഇന്ന് നമ്മുടെ പ്രകൃതി തന്നെ നമുക്ക് സമയം ഒരുക്കിതരുന്നു. കോറോണ എന്ന മഹാ വിപത്തിനെ നാം ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നാം നമ്മുടെ വീടുകളിൽ പുറത്തിറങ്ങാനാവാതെ ഒതുങ്ങിക്കഴിയുന്നു. ഈ സമയങ്ങളിൽ നമുക്കാവശ്യമുള്ള മരങ്ങളും പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ നട്ടുപിടിപ്പിക്കുകയും നമ്മുടെ ആരോഗ്യത്തിനു വേണ്ട വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും വളർത്തിയെടുക്കുകയും ചെയ്യാം.

പ്രകൃതിയെന്ന സുന്ദരസമ്മാനമാണ് ദൈവം നമുക്കായി തന്നിരിക്കുന്നത്. ആ സമ്മാനം സൂക്ഷിക്കാനും സംരക്ഷിക്കാനും നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. അത് നിറവേറ്റി നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.

നിധി സോജൻ
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം