സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും
ശുചിത്വവും രോഗപ്രതിരോധവും
നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ജൂൺ 5 ന് ആണ്. നമ്മുടെ വീടും പരിസരവും ശുചിയാക്കണം എന്ന് കുട്ടിക്കാലം മുതലേ നമുക്ക് അറിവുള്ളതാണ്. ശുചിത്വം ആണ് സ്വാതന്ത്ര്യത്തേക്കാൾ പ്രധാനം. ഒരു നാട് നന്നാവണമെങ്കിൽ ഒരു സമൂഹം നന്നാവണം. ഓരോകുടുംബവും വ്യക്തികളും നന്നാവണം. പരിസ്ഥിതി ശുചിത്വത്തിന്റെ ആദ്യഘട്ടമാണ് പ്ലാസ്റ്റിക് നിർമ്മാർജ്ജനം പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കണം പ്ലാസ്റ്റിക് കത്തിക്കുമ്പോഴും വലിച്ചെറിയുമ്പോഴും എല്ലാം നമ്മുടെ പരിസ്ഥിതി മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യവസായ വിപ്ലവം പുറത്തുവിടുന്ന മാലിന്യങ്ങൾ പ്രകൃതിയ്ക്ക് ധാരാളം ദുരന്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അന്തരീക്ഷത്തിലേയ്ക്ക് തള്ളിവിടുന്ന വിഷപ്പുകയും കാർബൺഡയോക്സൈഡും തടയാൻ ഇന്ന് ഒരു മരം പോലും നമ്മുടെ ഭൂമിയിൽ ഇല്ല. ജീവിതം പച്ചപിടിക്കുന്നത് മണ്ണിലാണ്. കുന്നുകൾ നാടിന്റെ അഭിമാനമാണ്. കുന്നുകൾ ഇടിച്ചുനിരത്തുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയിലും വ്യതിയാനം ഉണ്ടാകുന്നു. നമ്മളും നമ്മുടെ വരും തലമുറകളും രോഗികളാകാതിരിക്കണമെങ്കിൽ, നമ്മുടെ പ്രകൃതിയെ നമ്മൾതന്നെ രക്ഷിക്കണം. ലോകം കണ്ടതിൽവച്ച് ഏറ്റവും വലിയ വിപത്താണ് ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആയുധം കൂട്ടിവച്ച രാഷ്ട്രങ്ങളൂം സ്വത്തുക്കൾ സമ്പാദിച്ച മനുഷ്യരും ഒന്നുമല്ലെന്ന് ദൈവം കാണിച്ചുതന്ന ചില നിമിഷങ്ങൾ ഉണ്ടാവും. അതാണ് ഇപ്പോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. എത്രപെട്ടന്നാണ് മനുഷ്യന്റെ ശക്തിയും അധികാരവും ഒന്നിനും കൊള്ളാതാവുന്നത്. പള്ളിയില്ല, അമ്പലമില്ല, മോസ്കില്ല, ആരാധനാലയങ്ങൾ, ആഘോഷങ്ങൾ ഒന്നുമില്ല. നമ്മുടെ പൂർവ്വികരുടെ ഓർമ്മകളിൽ പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഉറ്റവരില്ല, ഉടയവരില്ല, അനാഥശവങ്ങളായി ലക്ഷങ്ങൾ. കോവിഡ് -19 ന്റെ ബാക്കിപത്രങ്ങളാണ് ഇവയൊക്കെ. സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത്, അസുഖലക്ഷണങ്ങൾ കണ്ടാൽ, ആശുപത്രിയിൽ അറിയിച്ചിട്ട്, സമ്പർക്കങ്ങൾ ഒഴിവാക്കി, യാത്രകൾ ഒഴിവാക്കി കരുതലോടെയിരിക്കണം എന്നാണ്. ഇപ്രകാരം നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. ഇതിന് നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. ഇപ്രകാരം നമുക്ക് ഇതുപോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം