സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വമാണ് വീടിന് ഐശ്വര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് വീടിന് ഐശ്വര്യം

വൃത്തിയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്തവരാണ് നമ്മൾ. രണ്ടുനേരം കുളിക്കുകയും അലക്കി തേച്ച വസ്ത്രമണിഞ്ഞ് നടക്കുകയും ചെയ്യുന്നവരാണ് മിക്കവരും. ശൂചിത്വത്തിന്റെ കാര്യത്തിൽ മുമ്പിൽ. എന്നാൽ, പൊതു സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടാൽ മൂക്കത്തു വിരൽ വയ്ക്കും. നാലാളുകൂടൂന്നിടത്ത് നീട്ടിത്തുപ്പും. ആളുകൾ കൂടിനിൽക്കുമ്പോൽ സാമാന്യമര്യാദയില്ലാതെ ചുമയ്ക്കുകയും കൈകഴുകാതെ ആഹാരം കഴിക്കുകയുംകൂട്ടുകാരുടെ തോളത്ത് കൈയ്യിട്ട് കുശലം പറയുകയും ഒക്കെ ചെയ്യും. ഇവിടെയെല്ലാം രോഗാണുക്കൾ പടർന്നുകയറാൻ നമ്മൾ തന്നെ സാഹചര്യമൊരുക്കുന്നു.

രോഗം വരുന്ന വഴികൾ

  • വൃത്തിയില്ലാത്ത പരിസരം
  • ഈച്ച, കൊതുക്, കീടങ്ങളിലൂടെ
  • മാലിന്യം നിക്ഷേപിക്കുന്നതുവഴി
  • ഭക്ഷണാവശിഷ്ടങ്ങളിലൂടെ
  • പൊതുസ്ഥലങ്ങളിൽ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നതിലൂടെ
  • മലിനമായ കിണർ, പുഴ, കുളം എന്നിവയിലൂടെ

പരിഹാര മാർഗ്ഗങ്ങൾ

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ഈച്ച, കൊതുക്, കീടങ്ങളെ നശിപ്പിക്കുക
  • വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക
  • മാലിന്യങ്ങൾ വലിച്ചെറിയാതെ നിർമ്മാർജ്ജനം ചെയ്യുക
  • ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ച് മൂടി വയ്ക്കുക
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും കൈകൾ സോപ്പിട്ട് കഴുകുക
  • ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കുക
  • ദിവസവും രണ്ടുനേരം കുളിക്കുക
  • അവിടെയും ഇവിടെയും തുപ്പാതെ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക
  • കിണർ, പുഴ, കുളം ഇവ വൃത്തിയാക്കുക
അഭിജിത്ത് വിനോദ്
2 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം