സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/വിപത്തിനെതിരെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്തിനെതിരെ പോരാടാം

നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്രമല്ല വരും തലമുറയുടേതുകൂടിയാണ്‌. ഈ ഒരു സത്യം എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനാണ്‌ പരിസ്ഥിതി ദിനം നാം ആചരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള വായു, ഭൂമി, ജലം എന്നിവയെല്ലാം പലവിധത്തിൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാഹനങ്ങൾ, ഫാക്ടറികൾ എന്നിവയിൽ നിന്നും ഉയരുന്ന പുക വായു മലിനീകരിക്കപ്പെടാൻ കാരണമാകുന്നു. ഉപയോഗശൂന്യമായ മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക് എന്നിവ നിക്ഷേപിക്കുന്നതുമൂലം നമ്മുടെ ഭൂമിയും ജലവും ഒക്കെ മലിനമാകുന്നു. ഭൂമിയിൽ ഓക്സിജന്റെ അളവ് കുറയുന്നു. ആരോഗ്യമുള്ള മഷുഷ്യർ ഇല്ലാതാവുന്നു. ഇതൊക്കെ ഒഴിവാക്കുന്നതിനായി നമുക്ക് ശ്രമിക്കാം. മരങ്ങൾ വച്ചുപിടിപ്പിക്കാം. മാലിന്യങ്ങൾ അനാവശ്യമായി വലിച്ചെറിയാതിരിക്കാം. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കത്തിക്കാതെയിരിക്കാം അങ്ങനെ നല്ല ഒരു നാളേയ്ക്കായി കൈ കോർക്കം.

ആതിര കെ.ബി.
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം