സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രാമുവിന്റെ മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ മാവ്

ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പുറകിലായി ഒരു വലിയ മാവ് ഉണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴവും അതിനു ചുറ്റും നിറയെ ചെടികളും ഉണ്ടായിരുന്നു രാമു കുട്ടിക്കാലത്ത് ആ മരത്തിനു ചുവട്ടിലാണ് കളിച്ചിരുന്നത്. അവനു വിശക്കുമ്പോൾ സ്വാദുള്ള മാമ്പഴം മാവ് നൽകി. കാലം മാറി, മാവിനും രാമുവിനും പ്രായം ചെന്നു. മാവിൽ ഇപ്പോൽ മാമ്പഴം കായ്ക്കാറില്ല. ആ മാവ് മുറിക്കുവാൻ രാമു തീരുമാനിച്ചു. ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കുവാൻ ഉള്ള ഒരു ഇടമായിരുന്നു.
രാമു ആ മരം മുറിക്കാൻ തുടങ്ങിയപ്പോൾ പക്ഷികൾ, പ്രാണികൾ, അണ്ണാൻ എന്നിവയൊക്കെ രാമുവിന് ചുറ്റും വന്നു നിന്ന് പറഞ്ഞു: "ഈ മരം മുറിക്കരുത്. നിന്റെ കുട്ടിക്കാലത്തു ഞങ്ങളെല്ലാം നിന്റെ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക് ഒത്തിരി ഓർമ്മകൾ നൽകിയതാണ് നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്കു മറ്റൊരു സ്ഥലം ഇല്ലാതാകും."
അവർ പറയുന്നത് കേൾക്കാൻ രാമു നിന്നില്ല. ആ മരത്തിലുണ്ടായിരുന്ന തേനീച്ചകൾ രാമുവിന് കുറേ തേൻ കൊണ്ടുവന്ന് കൊടുത്തു. രാമു കുറച്ചു തേൻ രുചിച്ചു നോക്കി. തേനിന്റെ സ്വാദ് അവനെ കുട്ടികാലത്തെ ഓർമ്മപ്പെടുത്തി. തന്റെ കുട്ടിക്കാലം ഒക്കെ ഓർമ്മിച്ചപ്പോൾ അവന് വിഷമമായി. എന്ത് വില കൊടുത്തും ഈ മരം സംരക്ഷിക്കണമെന്നു എല്ലാ ജീവികളും അവനോട് അപേക്ഷിച്ചു. എന്നും തേൻ തരാം തേനീച്ചകളും എന്നും ധാന്യങ്ങൾ തരാം എന്ന് അണ്ണാനും എന്നും പാട്ടു പാടി തരാമെന്നു പക്ഷികളും പറഞ്ഞു. ശേഷം രാമുവിന് തന്റെ തെറ്റ് മനസിലായി.
രാമു പറഞ്ഞു:"ഞാൻ ഈ മരം മുറിക്കുന്നില്ല എന്ന് അവൻ പറഞ്ഞു. നിങ്ങൾക്കെല്ലാവർക്കും സന്തോഷമായി ഈ മരത്തിൽ കഴിയാം."
ഇത് കേട്ട് എല്ലാവർക്കും വളരെ സന്തോഷമായി.പ്രകൃതിയിലുള്ളവയെല്ലാം പ്രയോജനമുള്ളവയാണ്. അതുകൊണ്ടു തന്നെ അതിനെ നശിപ്പിക്കുന്നതിനെപറ്റി നാം ഒരിക്കലും ചിന്തിക്കരുത്.

മിലു റോസ് ലിജോ
3 സി സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ