Schoolwiki സംരംഭത്തിൽ നിന്ന്
രാമനും ആനന്ദും
ഒരു ഗ്രാമത്തിൽ രാമൻ എന്നും ആനന്ദ് എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ സഹപാഠികളും അയൽക്കാരും ആയിരുന്നു. രാമൻ സമ്പത്തുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു. പക്ഷേ അവൻ പഠനത്തിൽ പിന്നിൽ ആയിരുന്നു. ആനന്ദ് കൃഷിക്കാരായ മാതാപിതാക്കളുടെ ഏക മകനായിരുന്നു. സാമ്പത്തികമായി പിന്നിലായിരുന്നു. അവൻ പഠനത്തിൽ മിടുക്കനും നല്ല ശുചിത്വമുള്ളവനും ആയിരുന്നു. അവൻ അതിരാവിലെ എണീറ്റു പ്രഭാത കൃത്യങ്ങൾക്കു ശേഷം വീട് വൃത്തിയാകാൻ മാതാപിതാക്കളെ സഹായിക്കുമായിരുന്നു. അവൻ നഖങ്ങൾ എല്ലാം വെട്ടി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു മാത്രമേ സ്കൂളിൽ എത്തിയിരുന്നുള്ളു. സ്കൂളും പരിസരവും വൃത്തിയാക്കാൻ അധ്യാപകരോടും കൂട്ടുകാരോടും ഒപ്പം ആനന്ദ് എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ രാമനാകട്ടെ വില കൂടിയ വസ്ത്രങ്ങൾ ധരിക്കുമെങ്കിലും രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രമേ കുളിക്കുകയൊള്ളൂ. അവൻ നഖങ്ങൾ നീട്ടിവളർത്തി അത് വച്ച് കൂട്ടുകാരെ ഉപദ്രവികുമായിരുന്നു. ശുചിയായി നടന്നില്ലെങ്കിൽ രോഗങ്ങൾ പിടിക്കുമെന്നു ആനന്ദ് പറയുമ്പോൾ കാശുള്ളവർക്ക് രോഗം മാറ്റാൻ വലിയ ആശുപത്രികൾ ഉണ്ട് എന്ന് പുച്ഛത്തോടെ പറയുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാമൻ അസുഖം വന്നു കിടപ്പിലായി. കടുത്ത വയറിളക്കം. ശുചിത്വമില്ലായ്മ കൊണ്ടാണ് രോഗം വന്നത് എന്നുപറഞ്ഞ് ഡോക്ടർ അവനെ വഴക്കു പറഞ്ഞു. ശക്തമായ വയറു വേദന ഒരുവശത്ത് കുത്തിവയ്പിന്റെ വേദന മറുവശത്ത്. സമ്പത്തുകൊണ്ടു ഒരു കാര്യമില്ല എന്ന് അവനു മനസിലായി. രോഗം മാറി വീട്ടിലെത്തിയപ്പോൾ അവൻ ആനന്ദിനെ കണ്ടു മാപ്പ് പറഞ്ഞു. പിന്നീട് അങ്ങോട്ടു രാമൻ ഒരു പുതിയ മനുഷ്യനായി തീർന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|