സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/യാത്ര പോകാം

Schoolwiki സംരംഭത്തിൽ നിന്ന്
യാത്ര പോകാം

എല്ലാവിധത്തിലുള്ള സൗകര്യങ്ങളും സൗഭാഗ്യങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമത്തിലേയ്ക്ക് നമുക്ക് ഒരു യാത്ര പോകാം. അവിടെ കുറെ മനുഷ്യരും മൃഗങ്ങളും പക്ഷികളും... അങ്ങനെ ദൈവം നല്കിയ എല്ലാ ജീവജാലങ്ങളുടെയും കൂടെ ഒരു ചുരുങ്ങിയ കാലം. എത്ര മനോഹരമാണ് ആ ജീവിതം? എന്നാൽ ആ മനോഹരമായ ജീവിതം മനുഷ്യൻ തന്റെ അതിബുദ്ധികൊണ്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അവൻ ഇന്ന് പരിസ്ഥിതി ഒക്കെ മറന്ന് സ്വാർത്ഥത നിറഞ്ഞ ഒരു വലിയ കൊട്ടാരം നിർമ്മിക്കുകയുണ്ടായി ഈ ശാന്തതയൊക്കെ മറന്ന്, അവന്റെ ബുദ്ധിയ്ക്ക് പ്രാധാന്യം നൽകി നമ്മുടെ പൂർവ്വികർ നട്ടുവളർത്തിയ മരങ്ങളും നീർച്ചാലുകളും ഒക്കെ നികത്തി വലിയകെട്ടിടങ്ങൾ വാനോളം ഉയരത്തിൽ പണിതുയർത്തിക്കൊണ്ടിരിക്കുന്നു. മരച്ചില്ലകളിൽ അഭയം പ്രാപിച്ചിരുന്ന കുഞ്ഞിക്കിളികളും മൃഗങ്ങളും എങ്ങോ ദൂരത്തേയ്ക്ക് സങ്കടത്തോടെ ഓടിയൊളിച്ചു...ആ കുഞ്ഞു ജീവജാലങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും അവർ നഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത്? ആ കുഞ്ഞു ജീവജാലങ്ങൾ പറഞ്ഞു കാണില്ലേ ഇതെന്തൊരു ക്രൂര ലോകമാണെന്ന്?

സ്വാർഥതകൊണ്ടുനിറഞ്ഞ ഈ ലോകം മനുഷ്യന്റെ ശുചിത്വമില്ലായ്മയും പരിസ്ഥിതി മലിനീകരണവുംകൊണ്ട് ദുഷിച്ചിരിക്കുകയാണ്. വരുംതലമുറകൾ ഇത് മാറ്റിക്കുറിച്ചേ പറ്റൂ എന്ന് പ്രകൃതി നമ്മെ കാണിച്ചുതരുന്നു. കണ്ണുകൾകൊണ്ടുപോലും കാണാൻ കഴിയാത്ത കുഞ്ഞുവൈറസ്സുകൾ ഇന്ന് ലോകം പിടിച്ചെടുത്തു. നമ്മളും ഒട്ടും വിദൂരത്തല്ല. ശുചിത്വത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുത്ത് ആ പഴയകാലത്തേയ്ക്ക് തിരിച്ചുവരാൻ വരുംതലമുറകൾക്ക് സാധിക്കട്ടെ.

നിധി സോജൻ
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം