സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കൊറോണ

ഞാനാണ് മിസ്റ്റർ കൊറോണ. വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം ഞാനുണ്ട്. പക്ഷേ നിങ്ങൾക്ക് എന്നെ കാണാൻ പറ്റില്ല.

ഒരു ദിവസം ടിക്കു കൂട്ടുകാരനായ വിക്കുവിന്റെ പിറന്നാൾ ആഘോഷത്തിനുപോയി. മിസ്റ്റർ കൊറോണാ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ങേ, എല്ലാവരും വന്നല്ലോ..! വൈകിയെത്തിയ ടിക്കു വേഗം അകത്തേയ്ക്ക് നടന്നു. ഷൂസ് ഊരിയതക്കത്തിന് മിസ്റ്റർ കൊറോണ ടിക്കുവിന്റെ കൈയ്യിലേയ്ക്ക് ഒറ്റച്ചാട്ടം. വേഗം വരൂ ടിക്കൂ, എല്ലാവരും ആഹാരം കഴിക്കാൻ തുടങ്ങി. സമ്മാനം വിക്കുവിന് നൽകി ടിക്കു ആഹാരം കഴിക്കാനൊരുങ്ങി. കൈകഴുകാതെ ആഹാരം കഴിക്കാൻ തുടങ്ങിയ ടിക്കുവിനോട് വിക്കുവിന്റെ അമ്മ കൈ കഴുകിയിട്ട് സാവകാശം കഴിച്ചാൽ മതി എന്നു പറഞ്ഞു. ടിക്കു സോപ്പുപയോഗിച്ച് കൈകഴുകി. മിസ്റ്റർ കൊറോണ അതാ താഴെ...ഹയ്യോ... ഹയ്യോ... അത് എങ്ങോട്ടോ ഒഴുകിപ്പോയി. ടിക്കു സന്തോഷത്തോടെ ആഹാരം കഴിച്ചു.

കൂട്ടുകാരേ, കൈയ്യും മുഖവും വൃത്തിയായി കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്ത് മിസ്റ്റർ കൊറോണായെ നമുക്ക് പടികടത്താം.

അഡോൺസ് ബിജു
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ