സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മറികടക്കാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
മറികടക്കാം ഈ മഹാമാരിയെ

2020 - ൽ ലോകത്താകെ താങ്ങാനാവാതെ മാറിയ വിപത്ത്. കോവിഡ് -19 എന്ന ചെല്ലപ്പേരുമായി മനുഷ്യനെ കൊല്ലാനിറങ്ങിയ മഹാമാരി. കഴിഞ്ഞ ഒന്ന്, രണ്ട് മാസങ്ങളായി വിവിധ രാജ്യങ്ങളിൽ ഈ മഹാമാരിമൂലം മരിച്ചത് ഇരുപതിനായിരത്തിലധികം പേർ. മരിക്കുമോ ജീവിക്കുമോ എന്നുറപ്പില്ലാതെ ലക്ഷക്കണക്കിനുജനങ്ങൾ ഇതിനടിമകളായി മാറിക്കഴിഞ്ഞു. ചൈനയിൽനിന്നും തുടങ്ങി ഇറ്റലി, സ്പെയിൻ, ഇപ്പോൾ അമേരിക്ക വരെയും മരണം കാത്തിരിക്കുന്ന രാജ്യങ്ങളായിമാറി. ഇന്ത്യയിൽ ഇതുവരെയും മരണപ്പെട്ടവരുടെ എണ്ണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്‌. ഈ മഹാമാരിയെ തുരത്താൻ ഒറ്റക്കെട്ടായി കൈകോർത്ത് നിൽക്കുകയാണ്‌ ഇന്ത്യക്കാർ. ഇങ്ങനെ ഒരു മഹാമാരിയെ തുരത്താനായി വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കാൻ ഇന്ത്യക്കാർ തയ്യാറായി. അനാവശ്യമായ സംസാരങ്ങളോ, കൂടിച്ചേരലുകളോ, ഹസ്തദാനങ്ങളോ, സ്പർശനങ്ങളോ പോലു എല്ലാത്തരം സമ്പർക്കങ്ങളും ഈ അവസരത്തിൽ ഇന്ത്യ വിലക്കിയിരുന്നു.

ഇന്നത്തെ മനുഷ്യന്റെ അവസ്ഥ വേദനാജനകമാണ്‌. മരണം മുമ്പിൽകണ്ട് ജീവിക്കുന്നവരാണ്‌ ലോകമെമ്പാടുമു ജനങ്ങൾ. ലോകത്ത് ആദ്യമായാണ്‌ ഇത്തരം ഒരു വിപത്ത് വ്യാപിക്കുന്നത്. എന്തുചെയ്യണമെന്നറിയില്ലാതെ പരിഭ്രാന്തരായി നിൽക്കുന്ന ജനങ്ങൾക്ക് ഇതിനെ തുരത്താൻ ആകെയുള്ളമാർഗ്ഗം വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നതൊക്കെയാണ്‌.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗങ്ങൾ പടരാതിരിക്കും. നാം വൃത്തിയുവരായി ജീവിക്കുമ്പോൾ അസുഖങ്ങളേയും രോഗാണുക്കളേയും മറികടക്കുവാൻ നമുക്ക് കഴിയും. ഇന്ത്യയെന്ന രാജ്യം ഇതിനൊരു മാത്രുകയാവണം. ഈ മാതൃക പിന്തുടർന്ന് മറ്റെല്ലാ രാജ്യങ്ങളും കൊറോണ എന്ന മഹാ വിപത്തിനെ ഒഴിവാക്കുവാൻ ശ്രമിക്കട്ടെ.

ഒരു നല്ല നാളേയ്ക്കായി നമുക്ക് കൈകോർക്കാം. വിശ്വാസത്തോടെ, പ്രതീക്ഷയോടെ മുന്നേറാം.

ജെഡ്സൺ ജോൺസൺ
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം