സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മറന്നുപോയ കുട്ടിക്കാലം
മറന്നുപോയ കുട്ടിക്കാലം
ഒരിടത്ത് രാമു എന്നൊരു കുട്ടി ഉണ്ടായിരുന്നു. വീടിനടുത്തായുണ്ടായിരുന്ന ആപ്പിൾമരമായിരുന്നു അവന്റെ കളിക്കൂട്ടുകാരൻ. വിശക്കുമ്പോൾ അവന് ആപ്പിളും വെയിൽ കൊള്ളാതിരിക്കുവാൻ തണലും ആടിക്കളിക്കുവാൻ അവന് ഊഞ്ഞാലും ആയിരുന്നാ ആപ്പിൾ മരം. ആടിയും പാടിയും കളിച്ചും ചിരിച്ചും ഒക്കെ അവന്റെ ഒഴിവുസമയങ്ങൾ അവൻ ആ ആപ്പിൾ മരത്തിനൊപ്പം ചിലവഴിച്ചു. കാലം മാറി. രാമു വളർന്നു. ആപ്പിൾ മരത്തിനും പ്രായമേറെയായി. ഇപ്പോൾ മരത്തിൽനിന്നും ആപ്പിളുകൾ ഒന്നും ലഭിക്കാറേയില്ല. പിന്നെയെന്തിനു സ്ഥലം പാഴാക്കണം? രാമുചിന്തിച്ചു. അവൻ മരം വെട്ടാനായി കോടാലിയുമെടുത്ത് മരത്തിനരികിലേയ്ക്ക് നീങ്ങി. വളരെയധികം ജീവികളുടെ വാസസ്ഥാനമായിരുന്നു ആ ആപ്പിൾ മരം. തങ്ങളുടെ ഭവനം നശിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ ജീവികളെല്ലാം രാമുവിനരികിൽ ഒത്തുകൂടി. കഴിഞ്ഞ കാലങ്ങളെല്ലാം അവർ രാമുവിനെ ഓർമ്മിപ്പിച്ചു. അവർ പറഞ്ഞു, രാമൂ, നിനക്ക് ആപ്പിൾ കിട്ടുന്നില്ല എന്നേയുള്ളൂ. മരം ഇപ്പോഴും നിനക്ക് തണൽ തരുന്നു. അതിൽ വസിക്കുന്ന ഞങ്ങൾ കിളികൾ നിനക്കായി നല്ല പാട്ടുകൾ പാടുന്നു. തേനീച്ചകൾ നിനക്കായി തേൻ കരുതി വയ്ക്കുന്നു. അങ്ങനെ ഞങ്ങളെല്ലാവരും നിന്നോട് നന്ദിയുള്ളവരാണ്. രാമുവിന് തന്റെ തെറ്റ് മനസ്സിലായി. തന്റെ കളി കൂട്ടുകാരനായ ആപ്പിൾ മരത്തെ നശിപ്പിക്കുവാൻ തീരുമാനിച്ചതിനെയോർത്ത് അവൻ ദുഖിച്ചു. മേലിൽ അങ്ങനെയൊന്നും ചിന്തിക്കുകപോലുമില്ലെന്ന് അവൻ ശപഥംചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ