സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിക്കാം

നമ്മൾ വസിക്കുന്ന ഭൂമി പലവിധത്തിൽ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഫാക്ടറികളിൽനിന്നുള്ള മലിനമായ പുകയും അന്തരീക്ഷം മലിനമാക്കുന്നു. മരങ്ങൾ മുറിച്ച് തണൽ ഇല്ലാതാക്കുന്നതിൽ ഇന്നത്തെ മനുഷ്യർ മുൻപന്തിയിലാണ്. നദികളിൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിലൂടെ വെള്ളം മലിനമാകുന്നു അതുവഴി മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു.

നമ്മൾ മനുഷ്യർ ചെയ്യുന്നതിന്റെ ഫലം ഭൂമി നമുക്ക് തിരിച്ചുതരും. പ്രളയം അതിനുദാഹരണമാണ്. നമ്മൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മളേയും സ്നേഹിക്കും. അതിനാൽ, നമ്മുടെ പ്രകൃതിയെ മലിനമാക്കാതെ സൂക്ഷിക്കാം. പരിസ്ഥിതി വൃത്തിയായി പരിപാലിക്കാം മരങ്ങൾ വച്ചുപിടിപ്പിക്കുന്നവരാകാം. പ്രകൃതിയെ സംരക്ഷിക്കാം

എയ്ഞ്ചൽ മരിയ ബൈജു
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം