സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം

പരിസ്ഥിതിയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്‌ പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം. കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തുവരുന്നവൈഷവാതകങ്ങൾ എല്ലാം പരിസ്ഥിതിയെ മലിനമാക്കുന്നു. വൃക്ഷങ്ങൾ നാം വെട്ടി നശിപ്പിക്കുമ്പോൾ ഭൂമിയുടെ ആത്മാവിനെത്തന്നെയാണ്‌ നാം വെട്ടി നശിപ്പിക്കുന്നത്. ഭൂമിയിൽ ചൂട് വർഷം തോറും വർദ്ധിച്ചുവരുന്നു. ഈ ലോകത്തിൽ ഭൂരിഭാഗം പേരും ശ്വസിക്കുന്നത് മലിനവായുവാണ്‌. അതുകൊണ്ട് നമ്മുക്ക് വിവിധ് അസുഖങ്ങൾ ഉണ്ടാകുന്നു. ഓസോൺ പാളിയിലെ മാറ്റങ്ങൾ പൊലും മനുഷ്യന്റെ ജീവിത രീതികൾകൊണ്ട് സംഭവിക്കുന്നതാണ്‌.

പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ കൈകടത്തലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രകൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും സംരക്ഷണത്തിനായാണ്‌ പരിസ്ഥിതി നിയമങ്ങൾ കൊണ്ടുവന്നത്. നമുക്ക് ജീവിക്കാൻ പ്രകൃതിവിഭവങ്ങൾ വേണം. നമ്മുടെ നിലനിൽപ്പിനായി നാം അവയെ സംരക്ഷിക്കണം. 22 വർഷങ്ങൾക്കുശേഷം റെക്കോർഡ് മഴ നമുക്ക് കഴിഞ്ഞ വർഷം ലഭിച്ചു. പക്ഷേ ജലക്ഷാമവും ജല ദൗർലഭ്യവും പരിഹരിക്കാൻ ഈ മഴയ്ക്കു കഴിഞ്ഞില്ല. പുഴകളിൽ ജലം ശേഖരിച്ചുവയ്ക്കുവാൻ പുഴകൾക്ക് കഴിയുന്നില്ല. മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ മൂലം മണൽ കടത്തലിനും പുഴകൾ നശിപ്പിക്കലിനും ഒക്കെ കാരണമാക്കുന്നു. നമുക്കേവർക്കും ജീവിക്കാനുത് ഭൂമി തരുന്നുണ്ട്. പക്ഷേ, അത്യാഗ്രഹത്തിനുള്ളത് ഇല്ലതാനും. ഓരോ പരിസ്ഥിതി ദിനങ്ങളും ഈ സത്യമാണ്‌ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒ.എൻ.വി. കുറിപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലെ “ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നസ്മൃതിയിൽ നിനക്കാത്മശാന്തി” എന്ന വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് നിറുത്തട്ടെ...


എബിസൺ സണ്ണി
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം