സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നമുക്ക് സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് സംരക്ഷിക്കാം

ജുൺ -5 ലോകപരിസ്ഥിതി ദിനം.പരിസ്ഥിതി സംരക്ഷണത്തിനായി ചില കാര്യങ്ങൾ തുടങ്ങി വയ്ക്കും.എന്നാൽ തുടർച്ച ഉണ്ടാകാതെ അതു അവസാനിക്കുകയും ചെയ്യും. വീണ്ടും അടുത്ത പരിസ്ഥിതി ദിനത്തിൽ ഈ പ്രഹസനം തുടരും. എന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ചില കാര്യങ്ങൾ ഇന്നുതന്നെ ചെയ്തുതുടങ്ങേണ്ടതുണ്ട്.

  • പച്ചപ്പുകൾ സംരക്ഷിക്കൂ

നമുക്ക് ചുറ്റുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവ സംരക്ഷിക്കാം. ഒരു മരം മുറിയ്ക്കേണ്ടിവന്നാൽ പകരം ഒന്നിലേറെ മരത്തൈകൾ നട്ടു വളർത്താം.

  • ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുക.

നമ്മുടെ അടുത്തുള്ള ജലാശയങ്ങൾ, അത് കുളമോ കിണ റോ എന്തുമാകട്ടെ, അത് വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാവണം

  • പൂന്തോട്ടവും പച്ചക്കറി കൃഷിയും

എല്ലാ വീടുകളിലും പൂന്തോട്ടം, പച്ചക്കറി കൃഷി, പച്ചക്കറിത്തോട്ടം എന്നിവ നിർബന്ധമാക്കുക. പച്ചക്കറിത്തോട്ടം ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനോടൊപ്പം ഉദ്യാനപാലനം മാനസീകമായ ഉന്മേഷവും പ്രദാനം ചെയ്യും.

  • കീടനാശനികൾ വേണ്ട

കൃഷിക്കും മറ്റുമായി കീടനാശനി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. ഇതുപോലെതന്നെ രാസവളവും ഉപയോഗിക്കരുത്. പകരം പ്രകൃതിദത്തമായ കീടനാശനികളും ജൈവവളവും ഉപയോഗിക്കാം.

  • മഴവെള്ളം സംഭരിക്കാം

മഴവെള്ളസംഭരണി സ്ഥാപിക്കാം വീട്ടിൽ മാത്രമല്ല, സുഹൃത്തുക്കളുടെ വീടുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ മഴവെള്ള സംഭരണികൾ സ്ഥാപിക്കാൻ നിർദ്ദേശിക്കാം.

നൈസർഗ്ഗീകപ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളാണ് പരിസ്ഥിതി സംരക്ഷണം കൊണ്ട് അർത്ഥമാക്കുന്നത്. വ്യക്തി തലത്തിലോ സഘടനാതലത്തിലോ ഗവണ്മെന്റ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുക, പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിക്കുക, പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ കടലാസ് അല്ലെങ്കിൽ തുണി ബാഗുകൾ കൈയ്യിൽ കരുതുക, സ്വകാര്യ വാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക, ഉപയോഗശൂന്യമായ വസ്തുക്കൾകൊണ്ട് കരകൗശലനിർമ്മാണം, റീസൈക്കിൾ ഇവയെല്ലാം പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഓരോ ഘടകങ്ങളാണ്.

പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ചുറ്റുപാടുകളിൽ-നിന്നും നമുക്ക് ആരംഭിക്കാം.

അതുല്യ മനോജ്
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം