സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഡെങ്കിപ്പനി നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഡെങ്കിപ്പനി നൽകിയ പാഠം

മിന്നാരിക്കാട്ടിൽ ചോട്ടു എന്നു പേരുള്ള കുറുക്കൻ താമസിച്ചിരുന്നു. മഹാ മടിയനായിരുന്നു ചോട്ടു. അവന്റെ ഗുഹയുടെ അരികിലായി കുറെ ചിരട്ടകളും ചെറുകുഴികളും ഒക്കെ ഉണ്ടായിരുന്നു. അതെല്ലാം അവിടെനിന്നും മാറ്റാൻ പലരും ചോട്ടുവിനോടു പറഞ്ഞു. എന്നാൽ ചോട്ടു അതൊന്നും അനുസരിച്ചില്ല. അങ്ങനെയിരിക്കെ വേനൽ മഴ എത്തി. പല ദിവസങ്ങളിലും അത് തകർത്ത് പെയ്തു. ദിവസങ്ങൾ കടന്നുപോയി. ചോട്ടുവിന്റെ ഗുഹയ്ക്കുമുമ്പിലെ കുഴികളിലും ചിരട്ടകളിലും വെള്ളം നിറഞ്ഞുകിടക്കുന്നു. അവിടെനിന്നും അതെല്ലാം മാറ്റാൻ അപ്പോഴും പലരും ചോട്ടുവിനോടു പറഞ്ഞെങ്കിലും അവൻ അനുസരിച്ചില്ല.

മുട്ടയിടുന്നതിന് സ്ഥലം നോക്കിനടന്നിരുന്ന ചൂളൻ കൊതുക് ചോട്ടുവിന്റെ ഗുഹയുടെ മുമ്പിലെ വെള്ളക്കെട്ട് കണ്ടു. ചൂളൻ അവിടെ മുട്ടയിട്ടങ്ങുപെരുകി. അവർക്ക് വിശന്നപ്പോൽ അവർ കൂട്ടമായി ചോട്ടുക്കുറുക്കന്റെ ദേഹത്ത് വന്നിരിക്കുകയും അവന്റെ രക്തം കുടിക്കുകയും ചെയ്തു. എന്നാൽ മടിയനായ ചോട്ടു ഇതൊന്നും കാര്യമാക്കിയില്ല. ഒരുദിവസം രാവിലെ ഉറക്കമുണർന്ന ചോട്ടുവിന് വല്ലാത്ത ക്ഷീണം തോന്നി. നല്ല പനി, വിറയൽ... മൂങ്ങാ വൈദ്യരുടെ ആശുപത്രിയിൽ എത്തിയ ചോട്ടുവിനെ വൈദ്യർ പരിശോധിച്ചു. ഡെങ്കിപ്പനിതന്നെ...ഒരാഴ്ച ആശുപത്രിയിൽ കിടക്കണംകുത്തിവയ്പ്പ് എടുക്കണം. ചോട്ടുവിന് അനുസരിക്കുകയേ നിവർത്തിയുണ്ടായിരുന്നൊള്ളൂ.

ഒരാഴ്ച കഴിഞ്ഞു. വൈദ്യരോട് യാത്ര പറയുമ്പോൾ വൈദ്യർ അവനോടു പറഞ്ഞു. ചോട്ടൂ, നീ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വരാനുള്ള എല്ലാ മാർഗ്ഗങ്ങളും നശിപ്പിക്കണം. എങ്കിലേ നമുക്ക് ആരോഗ്യമായി ജീവിക്കാൻ കഴിയൂ. വ്യക്തി ശുചിത്വവും പരിസരശുചിത്വവും നാം ശീലമാക്കണം. അന്നുമുതൽ ചോട്ടു പരിസരം വൃത്തിയാക്കി ജീവിക്കുവാൻ തുടങ്ങി.

നവോമി മാത്യു
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ