സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ചത്

ഞാൻ ഒരു കേരളീയനായതിൽ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. ലോകം മുഴുവൻ കോവിഡ് എന്ന രോഗം പടർന്നുപിടിക്കുമ്പോൽ എന്നെ സംരക്ഷിക്കാനും സൂക്ഷിക്കാനും എന്റെ ഗവണ്മെന്റ് എനിക്കായി എന്തൊക്കെ ചെയ്തുവെന്നോ...

മുൻകരുതലായി ആദ്യം തന്നെ സ്കൂളുകൾക്ക് അവധി നൽകി. ശേഷം രോഗപ്രതിരോധത്തിനായി എന്തൊക്കെ ചെയ്യാം എന്ന അറിയിപ്പുകളും നൽകി. വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കുക, വ്യക്തി ശുചിത്വം സാമൂഹികശുചിത്വം എന്നീ അറിവുകളും നൽകി. പുറത്തേയ്ക്ക് പോകുന്നത് പരമാവധി ഒഴിവാക്കി. അഥവാ പോയാൽ മാസ്ക് ധരിക്കും. പുറത്ത് ആരുമായും അടുത്ത് ഇടപഴകാതെയും പോയിവന്നാൽ കൈയ്യും മുഖവും കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യും.

വാഹനങ്ങൾ കുറവായതിനാൽ വിഷ പുക ശ്വസിച്ചുള്ള ചുമ, തുമ്മൽ, ശ്വാസംമുട്ടൽ എന്നിവ ഇല്ല. കടകൾ തീരെ കുറവായതിനാൽ ബേക്കറികൾ ഇല്ല. ബർഗർ, മീറ്റ്റോൾ, ഒന്നും കി ട്ടാറില്ല അതിനാൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞു. അപ്പോൾ രോഗങ്ങൾ പലതും നാം കഴിക്കുന്ന ആഹാര സാധനങ്ങളിൽനിന്നാണ് എന്ന് മനസ്സിലായി.

രോഗപ്രതിരോധത്തിനായി എറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത് വ്യക്തി ശുചിത്വത്തിനാണ്. വ്യക്തി ശുചിത്വത്തിൽ എന്നെ സ്വാധീനിച്ച മൂന്നുകാര്യങ്ങൾ

  • കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക
  • പനി, ജലദോഷം, തുമ്മൽ എന്നിവ ഉള്ളവർ യാത്രകൾ, പൊതു പരിപാടികൾ, പൊതു വാഹനങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. ഇവയൊക്കെ ചെയ്താൽ ഒരു പരിധി വരെ രോഗം വരാതെയും പടരാതെയും നമുക്ക് സൂക്ഷിക്കാം.

കോവിഡും നിപ്പയും പടർന്നുപിടിച്ചപ്പോൾ ഭയപ്പെടാതെ അതിനെതിരെ പോരാടാൻ നമ്മെ ശക്തരാക്കിയ ഡോക്ടർമാർ, നഴ്സ്മാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും നമ്മുടെ ഗവണ്മെന്റിനും നമുക്ക് നന്ദിപറഞ്ഞ് സ്വാർത്ഥതയുടെയും വിഭജനത്തിന്റേയും പ്രവണതകൾ അവസാനിപ്പിക്കാം എന്ന നല്ല തീരുമാനം എടുത്തും ഈ അവധിക്കാലം നമുക്ക് ആഘോഷിക്കാം.

നേഹ മരിയ ജോബി
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം